ബി.ജെ.പിക്കാർ പ്ലക്കാർഡ് മോഷ്ടിച്ചുവെന്ന പരാതിയുമായി ഡി.വൈ.എഫ്.ഐ

ആറ്റിങ്ങൽ: പെട്രോൾ വിലവർധനക്കെതിരെ ഡി.വൈ.എഫ്​.ഐ നിർമിച്ച പ്ലക്കാർഡുമായി ബി.ജെ.പിയുടെ സമരത്തിൽ അണിനിരന്ന ബി.ജെ.പി കൗൺസിലറുടെ നടപടിയിൽ പുതിയ ട്വിസ്റ്റ്​. സമരത്തിനുപയോഗിച്ച ഡി.വൈ.എഫ്.ഐയുടെ പ്ലക്കാർഡ്​ ബി.ജെ.പിക്കാർ മോഷ്ടിച്ചുവെന്നാണ്​ പരാതി. ഡി.വൈ.എഫ്.ഐ ആറ്റിങ്ങല്‍ ടൗണ്‍ യൂനിറ്റ് കമ്മറ്റി അംഗം ശരത്ത് ആണ് പൊലീസിൽ പരാതി നൽകിയത്​.

മുട്ടിൽ മരംമുറി സംഭവത്തില്‍ പ്രതിഷേധിച്ച്​ കഴിഞ്ഞ ദിവസം ആറ്റിങ്ങലില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിനിടെയാണ്​ കൗൺസിലർ സുജി പെട്രോള്‍ വിലവര്‍ധനവിനെതിരായ ഡി.​ൈവ.എഫ്​.ഐ പ്ലക്കാര്‍ഡ് ഉയർത്തിയത്​. 'പെട്രോള്‍ വില സെഞ്ചുറിയടച്ചു, പ്രതിഷേധിക്കുക -ഡി.​ൈവ.എഫ്​.ഐ' എന്ന ബോർഡാണ്​ ഇവർ പിടിച്ചത്​.

ആറ്റിങ്ങല്‍ നഗരസഭക്ക് സമീപം സൂക്ഷിച്ചിരുന്ന ഡി.​ൈവ.എഫ്​.ഐയുടെ പ്ലക്കാര്‍ഡുകള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ മോഷ്ടിച്ചെന്നും പിന്നീട് അത് പരസ്യമായി നശിപ്പിച്ചെന്നുമാണ് പരാതി. ഡി.വൈ.എഫ്.ഐയുടെ പ്ലക്കാര്‍ഡ് കൗൺസിലർ ഉയര്‍ത്തി പിടിച്ചപ്പോള്‍ മറ്റ് ബി.ജെ.പി പ്രവര്‍ത്തകര്‍ ബോര്‍ഡ് പിടിച്ച് വാങ്ങി ചാനല്‍ ക്യാമറകള്‍ക്ക് മുന്നില്‍ വച്ച് നശിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. ആറ്റിങ്ങല്‍ സി.ഐക്കാണ് പരാതി നല്‍കിയത്.

തങ്ങളുടെ 20 ഓളം പ്രചരണ ബോര്‍ഡുകള്‍ ഇത്തരത്തില്‍ നശിപ്പിച്ചെന്നാണ് പരാതി. പ്രതിഷേധ സമരങ്ങള്‍ക്ക് തുടർന്നും ഉപയോഗിക്കാന്‍ സൂക്ഷിച്ചുവെച്ച പ്ലക്കാര്‍ഡുകള്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ കൈയ്യില്‍ നിന്ന് തിരികെ വാങ്ങി തരണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. പെട്രോള്‍ വിലവർധനവില്‍ പ്രതിഷേധിക്കാന്‍ ബി.ജെ.പിക്കാര്‍ സ്വന്തം ചെലവില്‍ ബോര്‍ഡ് നിര്‍മ്മിച്ച്​ നൽകണമെന്നും കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണം എന്നും ശരത്ത് പൊലീസിനോട്​ ആവശ്യപ്പെട്ടു.

Tags:    
News Summary - DYFI files complaint against BJP for stealing placards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.