തിരുവനന്തപുരം: വര്‍ക്കലയില്‍ അനധികൃതമായി നിർമിക്കുന്ന റിസോര്‍ട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകർ അടിച്ചു തകര്‍ത്തു. ബ്ലാക്ക് ബീച്ച് എന്ന റിസോര്‍ട്ടാണ് തകര്‍ത്തത്. റിസോർട്ട് നിർമാണത്തിന് സ്റ്റോപ് മെമ്മോ നല്‍കിയെന്നാണ് നഗരസഭ ഉദ്യോഗസ്ഥര്‍ പറഞ്ഞത്. എന്നാൽ പകലും രാത്രിയും നിര്‍മാണ പ്രവര്‍ത്തനം നടന്നിരുന്നു.
അനധികൃത നിര്‍മാണവുമായി ബന്ധപ്പെട്ട് ബുധനാഴ്ച വര്‍ക്കല നഗരസഭാ കൗണ്‍സിലില്‍ ഭരണപക്ഷ-പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വെച്ചിരുന്നു. കൗണ്‍സിലര്‍മാരെ അക്രമിച്ചെന്ന് ആരോപിച്ച് എല്‍.ഡി.എഫും യു.ഡി.എഫും ഇന്ന് നഗരസഭയില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. ഇതിനിടയിലാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ റിസോര്‍ട്ട് അടിച്ചുതകര്‍ത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.