കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസിലെ പ്രതിയെ മേഖല സെക്രട്ടറിയാരയി തെരഞ്ഞെടുത്ത് ഡി.വൈ.എഫ്.ഐ. കെ. ഷിജിനെയാണ് കണ്ണപുരം ഈസ്റ്റ് മേഖല സെക്രട്ടറിയായി തെരഞ്ഞെടുത്തത്. കണ്ണപുരം പഞ്ചായത്തിലെ കീഴറ വള്ളുവൻകടവ് സ്വദേശിയാണ്. എം.എസ്.എഫ് പ്രവർത്തകനായിരുന്ന അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിലെ പതിനഞ്ചാം പ്രതിയാണ്.
2012 ൽ ഷുക്കൂറിനെ കൊലപ്പെടുത്തുമ്പോൾ മാടായി കോളേജിലെ എസ്.എഫ്.ഐ യൂനിറ്റ് പ്രസിഡന്‍റായിരുന്നു ഷിജിൻ. ഇപ്പോൾ കണ്ണപുരം സർവീസ് സഹകരണ ബാങ്ക് മെയിൻ ബ്രാഞ്ചിലെ ജീവനക്കാരനാണ്.
മുസ്‌ലിം ലീഗിന്‍റെ വിദ്യാര്‍ഥി വിഭാഗമായ എം.എസ്.എഫിന്റെ പ്രാദേശിക പ്രവര്‍ത്തകനായിരുന്ന 24കാരനായിരുന്ന അരിയില്‍ ഷുക്കൂറിനെ 2012 ഫെബ്രുവരി 20നാണ് കൊലപ്പെടുത്തിയത്. പട്ടുവത്ത് വെച്ച് ജയരാജനും രാജേഷും സഞ്ചരിച്ചിരുന്ന വാഹനം ആക്രമിച്ചതിന് പ്രതികാരമായാണ് ഷുക്കൂറിനെ കൊലപ്പെടുത്തിയതെന്നാണ് സി.ബി.ഐ വാദം.
കേസിന്റെ വിചാരണ നടപടികള്‍ ഈ വര്‍ഷം മെയിലാണ് ആരംഭിച്ചത്. കേസിൽ സി.പി.എം കണ്ണൂർ ജില്ലാ മുൻ സെക്രട്ടറി പി. ജയരാജൻ, മുൻ എം.എൽ.എ ടി.വി രാജേഷ് എന്നിവരടക്കം 31 പ്രതികളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.