Posted On
date_range Updated On
date_range മദ്യപിച്ച് ബഹളം; പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
അഗളി: അഗളിയിൽ സർക്കാർ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ സംഭവത്തിൽ പൊലീസുകാരനെതിരെ നടപടി. മുട്ടിക്കുളങ്ങര കെ.എ.പി ക്യാമ്പിലെ ഉദ്യോഗസ്ഥനായ രാജ്കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സസ്പെൻഷനിടയാക്കിയ സംഭവം. രാജ്കുമാറും സുഹൃത്തുക്കളും അഗളിയിൽ ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വ്യാപാര സമുച്ചയത്തിനകത്ത് മദ്യപിച്ച് ബഹളമുണ്ടാക്കുകയായിരുന്നു. ഇതിനിടെ അലി അക്ബർ എന്നയാളെ രാജ്കുമാർ ചവിട്ടിയതായും പറയപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.