Posted On
date_range Updated On
date_range മദ്യപാനിയായ മകന് പണം നൽകിയില്ല, മാതാവിനെ കുത്തിപ്പരിക്കേൽപിച്ചു, കൈഞരമ്പ് മുറിഞ്ഞ് ഗുരുതര പരിക്ക്; യുവാവ് അറസ്റ്റിൽ
കയ്പമംഗലം: മാതാവിനെ കുത്തിപ്പരിക്കേൽപിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നുപീടിക ബീച്ച് സുജിത്ത് സെന്ററിനടുത്ത് വളവത്ത് വീട്ടിൽ അജയനെയാണ് (41) കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാത്രി ഏഴരയോടെയാണ് മദ്യപാനിയായ അജയൻ പണം നൽകാത്ത വൈരാഗ്യത്തിൽ മാതാവ് തങ്കയെ കുത്തിപ്പരിക്കേൽപിച്ചത്. കൈഞരമ്പ് മുറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ തങ്ക കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കയ്പമംഗലം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ ടി. അഭിലാഷ്, മുഹമ്മദ് സിയാദ്, എ.എസ്.ഐ പി.കെ. നിഷി, സീനിയർ സി.പി.ഒമാരായ അൻവറുദ്ദീൻ, ജ്യോതിഷ്, മുഹമ്മദ് ഫാറൂക്ക് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.