തിരുവനന്തപുരത്ത് മദ്യലഹരിയിൽ അച്ഛൻ മകനെ കുത്തികൊന്നു

തിരുനന്തപുരത്ത്: തിരുവനന്തപുരത്ത് മദ്യലഹരിയിൽ അച്ഛൻ മകനെ കുത്തിക്കൊന്നു. അമ്പൂരിയിലാണ് സംഭവം. 29കാരനായ മനോജാണ് മരിച്ചത്. പിതാവ് വിജയനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവമുണ്ടായത്. കുടുംബപ്രശ്നങ്ങളെ സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. മദ്യപിക്കുന്നതിനിടെ ഇരുവരും തർക്കമുണ്ടാവുകയും തുടർന്ന് മനോജിനെ കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. മനോജിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Tags:    
News Summary - Drunk father stabs son to death in Thiruvananthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.