ആലുവയിൽ വൻ മയക്കുമരുന്ന് വേട്ട

ആലുവ: ആലുവയിൽ വൻ മയക്ക് മരുന്ന് വേട്ട. ഒന്നേകാൽ കിലോ ഹഷീഷ് ഓയിലുമായി യുവാവിനേയും അഞ്ച് കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെയുമാണ് പിടികൂടിയത്. ഇടുക്കി സ്വദേശി അജേഷാണ് (36) ഹഷീഷുമായി പിടിയിലായത്. ആലുവ കെ.എസ്.ആർ.ടി.സി പരിസരത്ത് നിന്ന് ചൊവ്വാഴ്ച രാത്രിയാണ് എക്സൈസ് സംഘം ഇയാളെ പിടികൂടിയത്.

വിദേശത്തേക്ക് കടത്താനുള്ള ഹഷീഷിന് അവിടെ രണ്ട് കോടി രൂപ വില വരും. ഇടുക്കി സ്വദേശി സുമേഷ്, കൊല്ലം സ്വദേശി ഹാരിസ് എന്നിവരെ സ്വകാര്യ ബസ് സ്റ്റാൻഡ് പരിസരത്തു നിന്ന് ബുധനാഴ്ച രാവിലെയാണ് കഞ്ചാവുമായി പിടികൂടിയത്. ഏകദേശം നാല് ലക്ഷം രൂപ ചില്ലറ വിൽപനയിൽ ഇതിന് ലഭിക്കും.

Tags:    
News Summary - Drug In Aluwa - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.