Posted On
date_range Updated On
date_range ലഹരി ഉപയോഗിച്ച് സ്ത്രീയുടെ പരാക്രമം; ബസ് സ്റ്റാൻഡിൽ പരിഭ്രാന്തി സൃഷ്ടിച്ചു
ആലുവ: ലഹരിക്കടിമയായ സ്ത്രീ ആലുവ സ്വകാര്യ ബസ് സ്റ്റാൻഡിൽ പരിഭ്രാന്തി സൃഷ്ടിച്ചു. വികലാംഗയായ സ്ത്രീ കുപ്പിവെള്ളം യാത്രക്കാർക്കുനേരെ വലിച്ചെറിഞ്ഞും മറ്റുമാണ് അഴിഞ്ഞാടിയത്.
ഗത്യന്തരമില്ലാതെ സ്റ്റാൻഡിലുണ്ടായിരുന്നവർ വെള്ളം തലയിലൊഴിച്ചാണ് ലഹരിയുടെ കാഠിന്യം കുറച്ചത്. പിങ്ക് പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. പൊലീസ് അവർക്ക് വസ്ത്രവും വാങ്ങി നൽകി.
തെരുവിൽ ഭിക്ഷാടനം നടത്തിയാണ് ഇവർ കഴിയുന്നതെന്ന് നാട്ടുകാർ പറഞ്ഞു. ലഹരി ഉപയോഗിച്ച് ഭിക്ഷാടകർ തമ്മിൽ സംഘർഷങ്ങളും വഴിയാത്രക്കാരെ ഉപദ്രവിക്കുന്നതും പതിവാണെന്നും നാട്ടുകാർ പറയുന്നു. സ്റ്റാൻഡും പരിസരങ്ങളും കേന്ദ്രീകരിച്ച് ലഹരി ഇടപാടുകൾ നടത്തുന്നവർ, ഭിക്ഷാടകരെ ലഹരി വിൽപനക്കായി ഉപയോഗപ്പെടുത്തുന്നതായും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.