മലപ്പുറത്ത് കോളെജ് വിദ്യാർത്ഥി മുങ്ങി മരിച്ചു

വണ്ടൂര്‍: കോളജ് വിദ്യാര്‍ഥി കുളത്തില്‍ മുങ്ങിമരിച്ചു. നിലമ്പൂര്‍ മുക്കട്ട വരമ്പന്‍പൊട്ടി അധികാരത്ത് വീട്ടി ല്‍ രവീന്ദ്ര​​െൻറ മകന്‍ അഖില്‍ദേവാണ്​ (19) മരിച്ചത്. ചൊവ്വാഴ്‌ച ഉച്ചക്ക് രണ്ടിന്​ പഴയ വാണിയമ്പലത്തെ പൊതുകുളത്തിൽ കുളിക്കാന്‍ എത്തിയതായിരുന്നു. വെള്ളാമ്പുറം സഹ്യ കോളജിലെ ബി.എ മൂന്നാംവര്‍ഷ വിദ്യാര്‍ഥിയാണ്. ബിരുദ പരീക്ഷ കാരണം ഉച്ചക്കുശേഷം ക്ലാസ് ഉണ്ടായിരുന്നില്ല. തുടർന്നാണ്​ കുളത്തിലെത്തിയത്​. മാതാവ്: രമ. സഹോദരൻ: അർജുന്‍.

Tags:    
News Summary - drowning death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.