ബാബു
Posted On
date_range Updated On
date_range കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ
കൊല്ലം: കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അഞ്ചാലമൂട് സ്വദേശി ആർ. ബാബുവാണ് മരിച്ചത്. കെ.എസ്.ആർ.ടി.സി സ്റ്റാന്‍റിനു എതിർവശത്തുള്ള ഷോപ്പിങ് കോംപ്ലക്സിലെ മുകൾ നിലയിലെ ഓഫീസ് വരാന്തയിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജീവനക്കാരുടെ വിശ്രമമുറി സ്ഥിതിചെയ്യുന്നത് ഇവിടെയാണ്.
2025ൽ ബാബു കെ.എസ്.ആർ.ടി.സി പണിമുടക്കിൽ പങ്കെടുത്തിരുന്നു. പണിമുടക്കുമായി ബന്ധപ്പെട്ട് ബസ്സുകൾക്ക് ഇലക്ട്രിക് കേടുപാടുകൾ വരുത്തിയ സംഭവത്തിൽ ബാബു ഉൾപ്പെടെ മൂന്ന് പേരെ നേരത്തെ സർവീസിൽ നിന്ന് സസ്പെന്‍റ് ചെയ്തിരുന്നു. ഇവരെ 15 മാസത്തെ സസ്പെൻഷന് ശേഷം തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായാണ് സർവീസിൽ തിരിച്ചെടുത്തത്. ബാബുവിന് സാമ്പത്തിക പ്രതിസന്തിയുണ്ടായിരുന്നതായും ഇതിൽ മനംനൊന്താണ് മരിച്ചതെന്നുമാണ് പ്രാധമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.