നാടകകൃത്ത്​ തുപ്പേട്ടൻ അന്തരിച്ചു

തൃശ്ശൂര്‍: പ്രശസ്ത നാടകകൃത്തും നാടക സംവിധായകനും ചിത്രകാരനുമായ തുപ്പേട്ടന്‍ (എം. സുബ്രഹ്മണ്യന്‍ നമ്പൂതിരി) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
മികച്ച നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം 2003-ല്‍ 'വന്നന്ത്യേ കാണാം' എന്ന നാടകത്തിലൂടെ നേടി. കൊച്ചിയില്‍ മുണ്ടംവേലി ഹൈസ്‌കൂളിലും പാഞ്ഞാള്‍ സ്‌കൂളിലും ചിത്രകല അധ്യാപകനായി സേവനമനുഷ്​ഠിച്ചു.

1929 മാര്‍ച്ച് ഒന്നിന് തൃശ്ശൂര്‍ ജില്ലയിലെ പാഞ്ഞാളിലെ വേദ പണ്ഡിതനായ മാമണ്ണ് ഇട്ടിരവി നമ്പൂതിരിയുടെയും ദേവകി അന്തര്‍ജനത്തിന്റെയും മകനായി ജനിച്ചു. പാഞ്ഞാള്‍ വിദ്യാലയം, സി.എന്‍.എന്‍. ഹൈസ്‌കൂള്‍, ചേര്‍പ്പ്, എസ്.എം.ടി. എച്ച്.എസ്. ചേലക്കര, മഹാരാജാസ് കോളേജ്, സ്‌കൂള്‍ ഓഫ് ആര്‍ട്ട്സ്, മദ്രാസ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

ഭാര്യ: ഉമാദേവി. മക്കള്‍: സുമ, സാവിത്രി, അജിത, രവി, രാമന്‍

Tags:    
News Summary - Drama director Thuppettan Passed away - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.