Posted On
date_range Updated On
date_range ഡോ. എസ്. ഉണ്ണികൃഷ്ണൻ നായർ വി.എസ്.എസ്.സി ഡയറക്ടർ
തിരുവനന്തപുരം: ഡോ. എസ്. ഉണ്ണികൃഷ്ണൻ നായർ വിക്രം സാരാഭായി സ്പേസ് സെൻറിന്റെ (വി.എസ്.എസ്.സി) പുതിയ മേധാവി. ഡോ.എസ്. സോമനാഥ് ഐ.എസ്.ആർ.ഒ ചെയർമാനായി ചുമതലയേറ്റ ഒഴിവിലാണ് ഗഗൻയാനുവേണ്ടി രൂപവത്കരിച്ച ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെൻറർ (എച്ച്.എസ്. എഫ്.സി) ഡയറക്ടറായ ഉണ്ണികൃഷ്ണൻ നായരുടെ നിയമനം.
വി.എസ്.എസ്.സി ഡയറക്ടർ ആകുന്ന അഞ്ചാം മലയാളിയാണ് ഈ കോട്ടയം കോതനല്ലൂർ സ്വദേശി. ഡോ. ജി. മാധവൻ നായർ, ഡോ. കെ. രാധാകൃഷ്ണൻ, എം.സി. ദത്തൻ, ഡോ. എസ്. സോമനാഥ് എന്നിവരാണ് മുമ്പ് വി.എസ്.എസ്.സി ഡയറക്ടർ പദവി അലങ്കരിച്ച മലയാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.