ഈ ദുരിതകാലവും നാം തരണം ചെയ്യും –ഡോ. എ. ശംസുദ്ദീൻ

കോവിഡ് ഉത്ഭവിച്ച ചൈനയിൽ എല്ലാ വർഷവും ഫെബ്രുവരിയിൽ ലോക്​ ഡൗണായിരിക്കും. ഈ കാലഘട്ടത്തിൽ എല്ലാ സംരംഭങ്ങളും അടച ്ച്​ ചൈനക്കാരിൽ അധികവും സ്വന്തം ഗ്രാമങ്ങളിൽ കുടുംബാംഗങ്ങളോടൊപ്പം ​െചലവഴിക്കാറാണ്​ പതിവ്​. ഒരുവിഭാഗം ആളുകൾ ക ുടുംബസമേതം വിദേശത്തേക്ക് ഉല്ലാസയാത്ര പോകുന്നവരുമുണ്ട്​. ഇത്തവണയും അവർ ഫെബ്രുവരിയിൽ മറ്റു രാജ്യങ്ങളിൽ പോയതു കൊണ്ടായിരിക്കാം കോവിഡ്​ വർധിക്കാൻ കാരണമായത്.

ഇന്ത്യ ഭൂഖണ്ഡത്തിലും ഗൾഫ് രാജ്യങ്ങളിലും ഇങ്ങനെ ഒരു അടച്ചിടൽ പതിവില്ലാത്തതാണ്. കച്ചവടക്കാർ ഈ കാലഘട്ടം അവരുടെ സംരംഭങ്ങളെക്കുറിച്ച് പഠിക്കാനും പുതിയ മാറ്റങ്ങൾ കൊണ്ടുവരാനും ശ്രമിക്കണം. ഓരോ തൊഴിലാളികളെയും വിശ്വാസത്തിലെടുത്ത് അവരുടെ ക്ഷേമത്തിന്​ മുൻതൂക്കം നൽകാൻ നമുക്ക് കഴിയണം. കോവിഡിന്​ ശേഷം ഉപഭോക്താക്കൾക്ക്​ നല്ല സേവനം ലഭ്യമാക്കുന്നതിലൂടെ ഇപ്പോഴുണ്ടായ നഷ്​ടം ഒരുപരിധിവരെ നികത്താനാവും. ഇല്ല, നമുക്കൊന്നും നഷ്​ടപ്പെട്ടിട്ടില്ല, എല്ലാം നമുക്കൊപ്പം തന്നെയുണ്ട്; ഈ ആത്മബലം കൈവെടിയരുത്​. ആതുരസേവനവും വിദ്യാഭ്യാസവുമാണ്​​​ ഞങ്ങളു​െട മേഖല.

നേത്ര ചികിത്സാരംഗത്ത് ജനങ്ങൾക്ക് കൂടുതൽ മികച്ച സേവനം നൽകാൻ കഴിയുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്. മക്കളുടെ പഠനകാര്യങ്ങളിൽ ആശങ്കയുള്ള രക്ഷിതാക്കൾക്ക് വ്യത്യസ്തമായ പഠനരീതിയിലൂടെ അവരുടെ സ്വപ്നസാക്ഷാത്കാരം സാധ്യമാക്കാനാവുമെന്ന ആത്മവിശ്വാസവുമുണ്ട്. അതുകൊണ്ടുതന്നെ ഈ ദുരിതകാലവും നിഷ്​പ്രയാസം തരണം ചെയ്യും. പകർച്ചവ്യാധികൾ പടരു​​േമ്പാൾ നമ്മളെവിടെയാണോ അവിടെ ക്ഷമയോടെ നിൽക്കുന്നതാണ് ഉത്തമമെന്ന പ്രവാചക​​െൻറ ഉപദേശത്തിൽ വിശ്വാസം അർപ്പിക്കാം. ഈ മഹാവിപത്തിൽനിന്ന്​ കരകയറാൻ പുണ്യ റമദാനിലെ പ്രാർഥനകൾ കൂടി ആയുധമാക്കുക.

ഡോ. എ. ശംസുദ്ദീൻ

എം.ഡി, അൽ സലാമ ഗ്രൂപ്​​ ഓഫ്​ കമ്പനീസ്​)

Tags:    
News Summary - DR Shamsudheen issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.