കോഴിക്കോട്: പ്രശസ്ത പ്രമേഹരോഗവിദഗ്ധനും കോഴിക്കോട് മെഡി.കോളജ് ജനറൽ മെഡിസിൻ വിഭാഗം മുൻ മേധാവിയുമായിരുന്ന ഡോ. കെ.പി രാമമൂർത്തി (74) അന്തരിച്ചു. മുപ്പത് വർഷത്തോളം കോഴിക്കോട് മെഡി. കോളജിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോഴിക്കോട്ടെ ജനകീയ ഡോക്ടർമാരിൽ പ്രധാനിയാണ്.
കൺസൽട്ടൻറ് ഫിസിഷ്യനും കൺസൽട്ടൻറ് ഡയബറ്റോളജിസ്റ്റും റിസർച്ച് സയിൻറിസ്റ്റും കോഴിേക്കാട് സർവകലാശാലയുടെ റിസർച്ച് ഗൈഡുമായിരുന്നു. കൊല്ലങ്കോട് പരമേശ്വരൻ രാമമൂർത്തി എന്നാണ് മുഴുവൻ പേര്. പാലക്കാട് തമിഴ് ബ്രാഹ്മണ കുടുംബത്തിലെ അംഗമാണ്. കോഴിക്കോട് മെഡി.കോളജിലായിരുന്നു വൈദ്യപഠനം. 1973ൽ ട്യൂട്ടർ ഇൻ മെഡിസിൻ ആയി ജോലി ചെയ്തു. മെഡി.കോളജിൽ ആദ്യമായി പ്രമേഹക്ലിനിക്ക് ആരംഭിച്ചു.
കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷന് മുന്നിലെ രാമസ്വാമി നിലയത്തിലാണ് താമസം. പ്രമേഹരോഗ ചികിത്സകളെ സംബന്ധിച്ച് നിരവധി പ്രബന്ധങ്ങളും പ്രഭാഷണങ്ങളും നടത്തിയിട്ടുണ്ട്.
ഭാര്യ: മാലതി (ചെറൂപ്പ) മക്കൾ: കോഴിക്കോട് മുൻ ഹെൽത്ത് ഓഫിസർ ഡോ.ശബരീനാഥ്, അഡ്വ. സംഗീത രാമമൂർത്തി. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് പുതിയപാലം ബ്രാഹ്മണ സമൂഹം ശ്മശാനത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.