ശാരദ മുരളീധരൻ
കൊച്ചി: സംസ്ഥാന ചീഫ് സെക്രട്ടറി ശാരദ മുരളീധരനെതിരെ കോടതിയലക്ഷ്യ ഹരജിയുമായി മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ ഡോ. ബി. അശോക്. സെൻട്രൽ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ കൊച്ചി ബെഞ്ചിലാണ് കോടതിയലക്ഷ്യ ഹരജി ഫയൽ ചെയ്തത്.
സിവിൽ സർവിസ് ബോർഡ് വിളിച്ചുചേർക്കാതെയും ശിപാർശകൾ പരിഗണിക്കാതെയും ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നിയമനവും സ്ഥലംമാറ്റവും നടത്തരുതെന്ന ട്രൈബ്യൂണലിന്റെ ഇടക്കാല ഉത്തരവ് ചീഫ് സെക്രട്ടറി ലംഘിച്ചെന്നാണ് ആരോപണം.
ബോർഡ് വിളിച്ചു ചേർക്കാതെയാണ് തന്നെ തദ്ദേശ ഭരണപരിഷ്കരണ കമീഷന്റെ അധ്യക്ഷ സ്ഥാനത്തേക്ക് മാറ്റി ഉത്തരവിറക്കിയതെന്ന് ഹരജിയിൽ ആരോപിച്ചു. കാർഷിക കാർഷികോൽപാദന കമീഷണർ പദവിയിൽ രണ്ടുവർഷത്തെ കാലാവധി പൂർത്തിയാകും മുമ്പാണ് ചട്ടം ലംഘിച്ച് ഐ.എ.എസ് കേഡറിന് പുറത്തുള്ള തസ്തികയിലേക്ക് മാറ്റിയത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.