തിരുവനന്തപുരത്ത് കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന സമ്മേളനത്തിന്‍റെ സമാപനം പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ ഉദ്​ഘാടനം ചെയ്യുന്നു

നിഷ്പക്ഷ മാധ്യമപ്രവർത്തനത്തിൽ രാഷ്ട്രീയം കലർത്തരുത് -പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: മാധ്യമപ്രവർത്തകർക്ക് രാഷ്ട്രീയമുണ്ടാകാമെങ്കിലും നിഷ്പക്ഷ മാധ്യമപ്രവർത്തനത്തിൽ രാഷ്ട്രീയം കലർത്തരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കാൻ എല്ലാ രാഷ്ട്രീയവും മാറ്റിവെച്ച് മുന്നിൽ നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള പത്രപ്രവർത്തക യൂനിയൻ (കെ.യു.ഡബ്ല്യു.ജെ) സംസ്ഥാന സമ്മേളനത്തിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭരണകൂടത്തെ എതിർക്കുന്ന മാധ്യമപ്രവർത്തകർ ജോലിയിൽനിന്ന് പുറത്താക്കപ്പെടുകയോ ജയിലിലടക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്. ഫാഷിസത്തിന്‍റെ മറ്റൊരു രൂപമാണ് അതിതീവ്രദേശീയത. ഇതിനൊരു പൊതുശത്രുവിനെ വേണം. ന്യൂനപക്ഷങ്ങളെയാണ് ശത്രുക്കളായി പ്രഖ്യാപിക്കുന്നത്. ഈ നീക്കത്തിന് കുടപിടിക്കാത്ത മാധ്യമപ്രവർത്തകരെ വേട്ടയാടും. സമാന രീതിയില്ലെങ്കിലും കേരളത്തിലും ഭയപ്പെടുത്തലും അസഹിഷ്ണുതയുമുണ്ട്. സെക്രട്ടേറിയറ്റിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചിട്ടും ഒരു മാധ്യമപ്രവർത്തകനും പ്രതിഷേധമില്ലെന്നും അദ്ദേഹം പറഞ്ഞു.

കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്‍റ് എം.വി. വിനീത അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ആർ. കിരൺബാബു, കെ.പി റെജി, ഇ.എസ്. സുഭാഷ്, വി.എസ്. ജോൺസൺ, സുരേഷ് വെള്ളിമംഗലം, സാനു ജോർജ് തോമസ്, അനുപമ ജി. നായർ, രാജശേഖരൻ നായർ എന്നിവർ പങ്കെടുത്തു. മുൻ ഭാരവാഹികളായ എസ്. ജയശങ്കർ, ജേക്കബ് ജോർജ്, എൻ. പത്മനാഭൻ, ബോബി തോമസ്, കെ.സി. രാജഗോപാൽ, മനോഹരൻ മോറായി, കെ. പ്രേംനാഥ്, പി.എ. അബ്ദുൽ ഗഫൂർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

വേജ് ബോർഡ് ഉടൻ രൂപവത്​കരിക്കണം -കേരള പത്രപ്രവർത്തക യൂനിയൻ

തി​രു​വ​ന​ന്ത​പു​രം: പ​ത്ര​പ്ര​വ​ർ​ത്ത​ക​രു​ടെ വേ​ത​ന പ​രി​ഷ്ക​ര​ണ​ത്തി​നു​ള്ള വേ​ജ് ബോ​ർ​ഡ് ഉ​ട​ൻ രൂ​പ​വ​ത്​​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​നി​യ​ൻ സം​സ്ഥാ​ന സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ലേ​ബ​ർ കോ​ഡി​ലൂ​ടെ ഇ​ല്ലാ​താ​യ വ​ർ​ക്കി​ങ് ജേ​ണ​ലി​സ്റ്റ് ആ​ക്ട് പു​നഃ​സ്ഥാ​പി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം. പ​ത്ര​പ്ര​വ​ർ​ത്ത​ക പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ക, കെ.​എം. ബ​ഷീ​ർ കൊ​ല്ല​പ്പെ​ട്ട കേ​സി​ന്റെ വി​ചാ​ര​ണ വേ​ഗ​ത്തി​ലാ​ക്കു​ക തു​ട​ങ്ങി​യ പ്ര​മേ​യ​ങ്ങ​ളും സ​മ്മേ​ള​നം അം​ഗീ​ക​രി​ച്ചു. പു​തി​യ പ്ര​സി​ഡ​ന്റാ​യി തെ​ര​ഞ്ഞെ​ടു​ത്ത എം.​വി. വി​നീ​ത​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. കി​ര​ൺ​ബാ​ബു​വും ചു​മ​ത​ല​യേ​റ്റു. യൂ​നി​യ​ൻ സം​സ്ഥാ​ന ട്ര​ഷ​റ​റാ​യി സു​രേ​ഷ് വെ​ള്ളി​മം​ഗ​ലം (ദേ​ശാ​ഭി​മാ​നി) വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യി ആ​ർ. ജ​യ​പ്ര​സാ​ദ് (മാ​തൃ​ഭൂ​മി), സീ​മാ മോ​ഹ​ൻ​ലാ​ൽ (ദീ​പി​ക) സെ​ക്ര​ട്ട​റി​മാ​രാ​യി എം.​ഷ​ജി​ൽ​കു​മാ​ർ (മ​നോ​ര​മ), പി.​ആ​ർ. റി​സി​യ (ജ​ന​യു​ഗം), അ​ഞ്ജ​ന ശ​ശി (മാ​തൃ​ഭൂ​മി) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Tags:    
News Summary - Don't mix politics with impartial journalism - VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.