ഡോക്ടർ ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു

കൊച്ചി: ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി ഡോക്ടർ ജീവനൊടുക്കി. ഡൽഹി എയിംസിലെ ഡോക്ടർ ഡോ. ലക്ഷ്മിയാണ് ആത്മഹത്യ ചെയ്തത്. ഇടുക്കി സ്വദേശിയാണ്. എറണാകുളം അമൃത ആശുപത്രി കെട്ടിടത്തിന്റെ എട്ടാം നിലയിൽ നിന്ന് ചാടിയാണ് ഡോക്ടർ മരിച്ചത്.

കൈയിൽ ശസ്ത്രക്രിയക്കായി കഴിഞ്ഞ ആഴ്ചയാണ് ഡോക്ടറെ അമൃതയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയുടെ മൂന്നാം നിലയിലാണ് അഡ്മിറ്റായത്. രണ്ടുദിവസത്തിനകം ശസ്ത്രക്രിയ പൂർത്തിയാക്കുകയും ചെയ്തു.

ഡോ. ലക്ഷ്മിക്ക് ചില മാനസിക വിഷമങ്ങൾ ഉണ്ടെന്ന് ഡോക്ടർ വീട്ടുകാരെ അറിയിച്ചിരുന്നു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടുകൂടി മൂന്നാം നിലയിൽ നിന്ന് എട്ടാം നിലയിലേക്ക് കയറി അവിടെ നിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്നാണ് റി​പ്പോർട്ട്.

Tags:    
News Summary - Doctor, Jumped from Hospital Building Died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.