ജോർജ് ജോൺ
ആലുവ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച ഡോക്ടർ അറസ്റ്റിൽ. കമ്പനിപ്പടി കാപ്പിക്കര വീട്ടിൽ ജോർജ് ജോൺ (46) നെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. ക്ലിനിക്കിലായിരുന്നു സംഭവം.
സ്വകാര്യ ക്ലിനിക്കിൽ മനോരോഗ വിദഗ്ധൻ എന്ന് അവകാശപ്പെട്ടാണ് ഇയാൾ ചികിത്സ നടത്തിയിരുന്നത്. പ്ലസ്ടുവിനു പഠിക്കുന്ന വിദ്യാർഥിനിക്ക് ഇടയ്ക്കിടെ തലചുറ്റലുണ്ടാകുന്നത് മാനസിക സമ്മർദമാണെന്നു പറഞ്ഞ് ബന്ധുക്കളിൽ ഒരാളാണ് ഇയാളുടെ അടുക്കൽ ചികിത്സയ്ക്ക് എത്തിച്ചത്. ഈ സമയത്തായിരുന്നു മോശം പെരുമാറ്റം.
പെൺകുട്ടി തനിക്കു നേരെയുണ്ടായ അതിക്രമത്തിന്റെ വിവരം സുഹൃത്തിനോടു പറഞ്ഞതോടെയാണ് ബന്ധുക്കൾ അറിയുന്നതും പൊലീസിൽ പരാതി നൽകുന്നതും. രോഗികളോട് മോശമായി പെരുമാറിയതിന് തൃശൂരിലും ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നതായി റിപ്പോർട്ടുണ്ട്.
ഭോപാൽ: മധ്യപ്രദേശിൽ ഡോക്ടറും സഹായിയും ചേർന്ന് രോഗിയായ സ്ത്രീയെ ബന്ദിയാക്കി ബലാത്സംഗം ചെയ്തു. രാജു പണ്ഡിറ്റ്, പൃഥ്വിരാജ് ഗോസ്വാമി എന്നിവർക്കെതിരെയാണ് പാരാതി. പരാതി പിൻവലിക്കാൻ മൂന്ന് ലക്ഷം രൂപ പ്രതികൾ യുവതിക്ക് വാഗ്ദാനം ചെയ്തതായും പൊലീസ് പറഞ്ഞു.
തല വേദനയെ തുടർന്ന് ഗ്വാളിയോറിലെ ഡിസ്പൻസറിയിൽ ഡോക്ടറെ കാണാൻ വരിയിൽ നിൽക്കുന്നത് കണ്ട യുവതിയെ രാജു പണ്ഡിറ്റ് സമീപിക്കുകയായിരുന്നു. പീന്നീട് ഡോക്ടറായ പൃഥ്വിരാജ് ഗോസ്വാമിയുമായി കൂടിക്കാഴ്ച നടത്താൻ എന്ന വ്യാജേന യുവതിയെ ശ്രീറാം കോളനിയിലേക്ക് കൊണ്ടുപോവുകയായിരുന്നെന്നും പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. തുടർന്ന് യുവതിയെ കട്ടിലിൽ ബന്ദിയാക്കി ഇരുവരും ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു.
സംഭവ ശേഷം രക്ഷപ്പെട്ട യുവതി പോലീസിനെ സമീപിക്കുകയും പരാതി നൽകുകയും ചെയ്തു. കേസിൽ നിന്ന് പിന്മാറാൻ കുറ്റാരോപിതനായ ഡോക്ടർ മൂന്ന് ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും യുവതി ആരോപിച്ചു. പ്രതികൾക്കായുള്ള അന്വഷണം തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.