പന്ന്യന്നൂർ പി.എച്ച്.സിയിലെ യാത്രയയപ്പ് ആഘോഷം: ഡി.എം.ഒ വിശദീകരണം തേടി

കണ്ണൂർ: കോവിഡ് നിർദേശങ്ങൾ കാറ്റിൽപറത്തി പന്ന്യന്നൂർ പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ജീവനക്കാർ യാ ത്രയയപ്പ് ആഘോഷം നടത്തിയ സംഭവത്തിൽ ജില്ല മെഡിക്കൽ ഓഫിസർ ഡോ. നാരായണ നായ്ക് വിശദീകരണം തേടി. പ്രാഥമികാരോഗ്യ കേന് ദ്രം മെഡിക്കൽ ഓഫിസറോടാണ് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടത്.

സാമൂഹിക അകലം പാലിക്കാതെയാണ് ചടങ്ങ് നടത്തിയത്. സംഭവം നടക്കാൻ പാടില്ലാത്തതാണെന്നും ഇത്തരം ആഘോഷങ്ങൾ അനവസരത്തിലാണെന്നും ഡി.എം.ഒ പറഞ്ഞു.

നാടൊന്നാകെ കോവിഡ് പ്രതിരോധത്തിനായി പോരാടുേമ്പാൾ ആരോഗ്യ വകുപ്പി​െൻറ കീഴിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ബുധനാഴ്ച ഇരുപത്തഞ്ചോളം പേർ പങ്കെടുത്ത യാത്രയയപ്പ് ചടങ്ങ് വിവാദമായിരുന്നു. 20 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ജീവനക്കാരിയുടെ യാത്രയയപ്പ് ചടങ്ങിലാണ് മാസ്ക് പോലും ധരിക്കാതെ 22ഓളം പേർ പങ്കെടുത്തത്. ഗ്രൂപ്പ് ഫോട്ടോ എടുക്കുകയും സദ്യയുടെ അടക്കം ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തിൽ കനത്ത പ്രതിഷേധമാണ് നാട്ടുകാരുടെ ഭാഗത്ത് നിന്നുണ്ടായത്.

Tags:    
News Summary - dmo seeks explanation panniyannur send off -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.