ദീപാവലി സ്പെഷൽ ട്രെയിനുകൾ നാളെ മുതൽ
പാലക്കാട്: ദീപാവലി പ്രമാണിച്ച് യാത്രക്കാരുടെ തിരക്ക് ഒഴിവാക്കാൻ പ്രത്യേക നിരക്കിലുള്ള െട്രയിനുകൾ ബുധനാഴ്ച മുതൽ സർവിസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. 06037 ചെന്നൈ എഗ്മോർ-നാഗർകോവിൽ സൂപ്പർ ഫാസ്റ്റ് സ്പെഷൽ നവംബർ മൂന്നിന് രാത്രി 10.05ന് ചെന്നൈ എഗ്മോറിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 11ന് നാഗർകോവിലിലെത്തും.
മടക്കയാത്രയിൽ, 06038 നാഗർകോവിൽ-ചെന്നൈ എഗ്മോർ സൂപ്പർ ഫാസ്റ്റ് സ്പെഷൽ നവംബർ അഞ്ചിന് വൈകീട്ട് 3.10ന് നാഗർകോവിലിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം പുലർച്ച 05.20ന് ചെന്നൈ എഗ്മോറിലെത്തും.
06040 തിരുനെൽവേലി-താംബരം സ്പെഷൽ നവംബർ ഏഴിന് വൈകീട്ട് ഏഴിന് തിരുനെൽവേലിയിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 07.55ന് താംബരത്ത് എത്തും. 06049 താംബരം-തിരുനെൽവേലി സ്പെഷൽ ട്രെയിൻ നവംബർ എട്ടിന് വൈകീട്ട് നാലിന് താംബരത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം പുലർച്ച മൂന്നിന് തിരുനെൽവേലിയിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.