വർദ  ചുഴലിക്കാറ്റ്: 18 ട്രെയിനുകള്‍ റദ്ദാക്കി

കൊച്ചി: നാശം വിതച്ച വര്‍ദ ചുഴലിറ്റിനെ തുടര്‍ന്ന് കേരളത്തില്‍ നിന്ന് ചെന്നൈയിലേക്കുള്ള ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം. കേരളത്തിലുടെ കടന്ന് പോകുന്ന ട്രെയിനുകളില്‍ ചൊവ്വാഴ്ച തിരുവനന്തപുരത്ത് നിന്ന് പറുപ്പെടാനിരുന്ന തിരുവനന്തപുരം-ചെന്നൈ അനന്തപുരി എക്സ്പ്രസ്(16724), തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്(12696)എന്നിവ റദ്ദ് ചെയ്തു. മംഗലാപുരം- തിരുവനന്തപുരം മാവേലി എക്സ്പ്രസ്, മംഗലാപുരം- ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, മംഗലാപുരം- ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് എന്നീ ട്രെയിനുകളും റദ്ദാക്കി. ​ചെന്നൈയില്‍ നിന്നു വരുന്ന ചെന്നൈ മെയിലാണ് പിന്നീട് മാവേലി എക്‌സ്പ്രസ്സായി തിരുവനന്തപുരത്തേക്ക് ഓടിക്കാറ്. ചെന്നൈ മെയില്‍ എത്താത്തതിനെത്തുടർന്നാണ് മാവേലി എക്‌സപ്രസ്സിന്റെ ചൊവ്വാഴ്ച്ചത്തെ സര്‍വീസ് റദ്ദാക്കേണ്ടി വന്നത്.

എറണാകുളം കായ്ക്കല്‍ ടീഗാര്‍ഡന്‍ എസ്പ്രസ്(16187,16188) രണ്ട് സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. എറണാകുളം-കോട്ടയം പാസഞ്ചര്‍(56389,56390)രണ്ട് സര്‍വീസുകളും ചൊവ്വാഴ്ച റദ്ദാക്കിയാതായി റെയില്‍വേ അറിയിച്ചു. ചൊവ്വാഴ്ച പകല്‍ 2.50ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട തിരുവനന്തപുരം ചെന്നൈ മെയില്‍(12624) രാത്രി 11ന് പുറപ്പെട്ടു. പകല്‍ 4.05ന് ആലുപ്പുഴയില്‍ നിന്ന് പുറപ്പെടേണ്ട ആലപ്പുഴ-ചെന്നൈ എക്സ്പ്രസ് രാത്രി ഒന്‍പതിന് പുറപ്പെടും. 

റദ്ദാക്കിയ ട്രെയിനുകൾ

12686- മംഗലാപുരം - ചെന്നൈ സെന്‍ട്രല്‍ എക്‌സ്പ്രസ്സ്
16603- മംഗലാപുരം - തിരുവനന്തപുരം മാവേലി എക്‌സപ്രസ്സ് 
22638- മംഗലാപുരം - ചെന്നൈ സെന്‍ട്രല്‍ എക്‌സപ്രസ്സ് 
16187- കാരയ്ക്കല്‍ - എറണാകുളം എക്‌സ്പ്രസ്സ് 
12638 - മധുരൈ- ചെന്നൈ എക്‌സ്പ്രസ്സ് 
16178 - തിരുച്ചിറപ്പള്ളി - ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ്സ് 
16184 - തഞ്ചാവൂര്‍ - ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ്സ് 
16102 - രാമേശ്വരം - ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ്സ് 

12609 - ചെന്നൈ സെന്‍ട്രല്‍ - കെഎസ്ആര്‍ ബെംഗളൂരു എക്‌സ്പ്രസ്സ് 
12712 - ചെന്നൈ സെന്‍ട്രല്‍ - വിജയവാഡ പിനാകിനി എക്‌സ്പ്രസ്സ് 
16053 - ചെന്നൈ സെന്‍ട്രല്‍ -- തിരുപ്പതി എക്‌സ്പ്രസ്സ്

12607 - ചെന്നൈ സെന്‍ട്രല്‍ - ബാംഗ്ലൂര്‍ ലാല്‍ബാഗ് എക്‌സ്പ്രസ്സ് 
12657 - ചെന്നൈ സെന്‍ട്രല്‍ - വിശാഖപട്ടണം എക്‌സ്പ്രസ്സ്
22870 - ചെന്നൈ സെന്‍ട്രല്‍ - വിശാഖപട്ടണം എക്‌സ്പ്രസ്സ്
16106 - തിരുചെന്തൂര്‍ - ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ്സ്
02651 - പളനി - പൊള്ളാച്ചി പാസഞ്ചര്‍
02652 - പൊള്ളാച്ചി പള്ളനി പാസഞ്ചര്‍
16186 - വേളാങ്കണി - ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ്സ്



 


 

Tags:    
News Summary - Diversion of Trains in view of Vardha Cyclone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-20 01:20 GMT