Posted On
date_range Updated On
date_range പുതിയ ഡിസ്റ്റിലറി ലൈസൻസ് തൃശൂർ എക്സൈസ് അറിഞ്ഞില്ല
തൃശൂർ: തൃശൂർ ജില്ലയിൽ ഇന്ത്യൻ നിർമിത വിദേശമദ്യം നിർമിക്കാൻ ശ്രീചക്രാ ഡിസ്റ്റിലറീസിന് അനുമതി നൽകിയത് എക്സൈസ് വകുപ്പിെൻറ തൃശൂർ ഓഫിസ് അറിയാതെ. അപേക്ഷയോ ഫയലോ ഓഫിസിൽ എത്തിയിട്ടില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വെളിപ്പെടുത്തി.
സ്ഥലം ഉൾപ്പെടെ രേഖപ്പെടുത്തിയാണ് അപേക്ഷിക്കേണ്ടത്. എന്നാൽ ശ്രീചക്രക്ക് നൽകിയിരിക്കുന്നത് തൃശൂർ ജില്ല എന്ന് മാത്രമാണ്. ജില്ലയിൽ എവിടെ വേണമെങ്കിലും ഇവർക്ക് ഡിസ്റ്റിലറി തുടങ്ങാനാവും.
ഇതോടൊപ്പം, ജില്ലയിലെ പ്രമുഖ സമുദായ സംഘടന നേതാവിെൻറ ഡിസ്റ്റിലറി ഗ്രൂപ്പിന് ഉൽപാദന ശേഷി വർധിപ്പിച്ച് നൽകിയതും തൃശൂർ ഓഫിസ് അറിഞ്ഞിട്ടില്ലത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.