Posted On
date_range Updated On
date_range നിയമം കര്‍ക്കശമാക്കിയതിൽ അതൃപ്തി; തൃത്താല എസ്.ഐക്ക് സ്ഥലംമാറ്റം
തൃത്താല: നിയമം കര്‍ക്കശമാക്കി വന്നിരുന്ന തൃത്താലയിലെ എസ്.ഐക്ക് നിര്‍ബന്ധിത സ്ഥലമാറ്റം. മൂന്ന് മാസം മുമ്പാണ് എസ്.ഐയായി സി. രമേഷ് തൃത്താലയിലെത്തിയത്. എന്നാല്‍, നിരവധി കേസുകളിലെ പ്രതികളെ അറസ്റ്റ് ചെയ്യുകയും നിയമലംഘനത്തിന് കുടപിടിക്കാനും നീക്കുപോക്കുകള്‍ക്കും തയാറാവാതെ വന്നതോടയാണ് എസ്.ഐയെ ഒറ്റപ്പാലം ട്രാഫിക്കിലേക്ക് മാറ്റിയത്.
കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഉത്സവാഘോഷ പരിപാടികളില്‍ ശബ്ദമലിനീകരണം ഉള്‍പ്പടെ നിയമം പാലിക്കാത്തതിന് എസ്.ഐ നടപടി സ്വീകരിച്ചിരുന്നത് ചിലരെ പ്രകോപിതരാക്കിയിരുന്നു. എസ്.ഐക്കും പൊലീസിനും നേരേ അക്രമം നടത്തിയവർ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റുമെന്ന് ഭീഷണി മുഴക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.