പൊലീസ് സഹകരണ സംഘത്തിലെ വിവാദം പൊട്ടിത്തെറിയിലേക്ക്

തിരുവനന്തപുരം: കേരള പൊലീസ് സഹകരണസംഘത്തിലെ മിനിറ്റ്സ് തിരുത്തലുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പൊട്ടിത്തെറിയിലേക്ക്. ഭരണമാറ്റത്തത്തെുടര്‍ന്ന് ഇടതനുകൂല സംഘടനപ്രവര്‍ത്തകര്‍ യു.ഡി.എഫ് അനുകൂലികള്‍ക്കെതിരെ പ്രതികാരനടപടി കൈക്കൊള്ളുകയാണെന്ന് ഒരുവിഭാഗം ആരോപിക്കുന്നു.

ഇതിന്‍െറ ഭാഗമായാണ് കേരള പൊലീസ് അസോസിയേഷന്‍ മുന്‍ ജനറല്‍ സെക്രട്ടറിയും സഹകരണസംഘം പ്രസിഡന്‍റുമായ ജി.ആര്‍. അജിത്തിനെതിരെ മിനിറ്റ്സ് തിരുത്തലുമായി ബന്ധപ്പെട്ട് കേസെടുത്ത് സസ്പെന്‍ഡ് ചെയ്തതെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങളുടെ ആരോപണം. ഇതിനെതിരെ ഇടതുനേതാക്കള്‍ രംഗത്തുവന്നതോടെ സേനയില്‍ ചേരിതിരിവ് ശക്തമായിരിക്കുകയാണ്. ചട്ടവിരുദ്ധമായ നീക്കങ്ങള്‍ക്കെതിരെ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് യു.ഡി.എഫ് അനുകൂലികള്‍.

സഹകരണസംഘം ബോര്‍ഡ് അംഗമായിരിക്കെ അജിത് മിനിറ്റ്സ് തിരുത്തിയെന്നും സാമ്പത്തികതിരിമറി നടത്തിയെന്നുമാണ് ആരോപണം. സഹകരണസംഘം മുന്‍ പ്രസിഡന്‍റ് എം. സോമനാഥനായിരുന്നു പരാതിക്കാരന്‍. പരാതിയില്‍ കഴമ്പില്ളെന്ന് ഇത് അന്വേഷിച്ച സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി കണ്ടത്തെിയിരുന്നു.

പരാതി തുടര്‍നടപടികള്‍ക്കായി സഹകരണവകുപ്പിന് കൈമാറാനും അദ്ദേഹം നിര്‍ദേശിച്ചു. എന്നാല്‍, ഇതിനെതിരെ സോമനാഥനും ഇടതുനേതാക്കളും കോടതിയെ സമീപിച്ചു. തുടര്‍ന്ന് അന്വേഷണത്തിനായി ക്രൈം ഡിറ്റാച്ച്മെന്‍റിന് കൈമാറി. എന്നാല്‍, തങ്ങളെ കുടുക്കാന്‍ ഭരണപക്ഷം ഗൂഢാലോചന നടത്തുന്നെന്നാണ് യു.ഡി.എഫ് നേതാക്കള്‍ ആരോപിക്കുന്നത്. 

പ്രമുഖ ഇടതുസംഘടനാനേതാക്കള്‍ക്കെതിരായ വിജിലന്‍സ് റിപ്പോര്‍ട്ട്, പാലക്കാട്ടെ നേതാവിനെതിരായ കൈക്കൂലിക്കേസിലെ റിപ്പോര്‍ട്ട്, കണ്‍സ്യൂമര്‍ സ്റ്റോര്‍ തിരിമറിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് എന്നിവയെല്ലാം പൂഴ്ത്തിവെക്കുന്നു.

യു.ഡി.എഫുകാര്‍ക്കെതിരായ കേസുകളില്‍ തെളിവില്ളെന്ന് കണ്ടത്തെിയിട്ടുപോലും കള്ളക്കേസ് എടുപ്പിക്കുന്നു. ഇതിനുപിന്നിലെ ഇരട്ടത്താപ്പ് സേനാംഗങ്ങള്‍ തിരിച്ചറിയുമെന്നും അജിത് ‘മാധ്യമ’ത്തോട് പറഞ്ഞു.

അതേസമയം, അഴിമതിക്കേസുകളില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടിയാണ് തങ്ങള്‍ കൈക്കൊള്ളുന്നതെന്നും ആരോടും വിരോധം തീര്‍ക്കാനില്ളെന്നും ഇടതനുകൂല നേതാക്കള്‍ വ്യക്തമാക്കുന്നു.

 

Tags:    
News Summary - dispute in police cooperative society become blast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.