Posted On
date_range Updated On
date_range അച്ചടക്ക നടപടി; സി.പി.എം തിരുവല്ല ഏരിയ സെക്രട്ടറിയെ നീക്കി
തിരുവല്ല: സി.പി.എം തിരുവല്ല ഏരിയാ സെക്രട്ടറി ഫ്രാൻസിസ് വി. ആന്‍റണിയെ ചുമതലകളിൽ നിന്ന് നീക്കി. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത ജില്ല കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിയെ തോൽപ്പിക്കാൻ ശ്രമിച്ചു എന്ന പരാതിയിലാണ് നടപടി.
ജില്ല കമ്മിറ്റി അംഗം സതീഷ് കുമാറിന് ഏരിയ സെക്രട്ടറിയുടെ ചുമതല നൽകി. ഫ്രാൻസിസ് വി. ആന്റണിയെ ജില്ല കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.