Posted On
date_range Updated On
date_range സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍ ബി.ജെ.പി വിട്ടു
തിരുവനന്തപുരം: സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍ (അലി അക്ബര്‍) ബി.ജെ.പിയില്‍നിന്ന് രാജിവെച്ചു. പാര്‍ട്ടി സംസ്ഥാന സമിതി അംഗമായിരുന്ന അദ്ദേഹം നേരത്തെ എല്ലാ സ്ഥാനങ്ങളും ഒഴിഞ്ഞിരുന്നു.
ഫേസ്ബുക്കിലൂടെയാണ് പാര്‍ട്ടി ബന്ധം ഉപേക്ഷിച്ചതായി രാമസിംഹന്‍ വ്യക്തമാക്കിയത്. സംസ്ഥാന പ്രസിഡന്റിന് അയച്ച രാജിക്കത്തിന്‍റെ പകർപ്പും കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. ഇപ്പോള്‍ ഒരു രാഷ്ട്രീയത്തിനും അടിമയല്ലെന്നും തികച്ചും സ്വതന്ത്രനാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. പണ്ട് കുമ്മനം രാജശേഖരന്‍ തോറ്റപ്പോള്‍ വാക്ക് പാലിച്ച് മൊട്ടയടിച്ച താന്‍ ഇനി ആര്‍ക്കു വേണ്ടിയും മൊട്ടയടിക്കില്ലെന്നും തല മൊട്ടയടിച്ച ചിത്രം പങ്കുവെച്ചുകൊണ്ട് രാമസിംഹന്‍ പറഞ്ഞു.
സംവിധായകന്‍ രാജസേനനും നടന്‍ ഭീമന്‍ രഘുവും അടുത്തിടെ ബി.ജെ.പി വിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.