Posted On
date_range Updated On
date_range ശ്രീലേഖയുമായി ദിലീപ് നടത്തിയ വാട്സ്ആപ് സന്ദേശം പുറത്ത്
കൊച്ചി: മുൻ ജയിൽ ഡി.ജി.പി ആർ. ശ്രീലേഖയുമായി നടൻ ദിലീപ് ഒരു വർഷം മുമ്പ് നടത്തിയ വാട്സ്ആപ് സന്ദേശം പുറത്തുവന്നു. നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിനെ വെള്ളപൂശുന്ന ശ്രീലേഖയുടെ നിലപാട് വിവാദമായ സാഹചര്യത്തിൽ ഇവർ തമ്മിലെ മുൻപരിചയവും സൗഹൃദവും വ്യക്തമാക്കുന്ന ആശയവിനിമയമാണ് പുറത്തുവന്നത്. 2021 മേയ് 23ലെ സന്ദേശങ്ങളാണിവ.
തന്റെ യുട്യൂബ് ചാനലിനെക്കുറിച്ച് ശ്രീലേഖ സംസാരിക്കുന്നതും സമയം കിട്ടുമ്പോൾ കാണണമെന്ന് ദിലീപിനോട് നിർദേശിക്കുന്നതും ഇതിലുണ്ട്. ശ്രീലേഖയോട് സംസാരിക്കാൻ കഴിഞ്ഞതിൽ ദിലീപും സന്തോഷം പ്രകടിപ്പിക്കുന്നുണ്ട്. യുട്യൂബ് ചാനൽ ലിങ്കുകളാണ് വാട്സ്ആപ്പിൽ കൂടുതലും ഷെയർ ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.