Posted On
date_range Updated On
date_range ദിലീപിന്‍റെ സഹോദരനെയും സഹോദരി ഭർത്താവിനെയും ചോദ്യം ചെയ്തു
ആലുവ: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ നടൻ ദിലീപിന്‍റെ സഹോദരൻ അനൂപിനെയും സഹോദരീഭർത്താവ് ടി.എൻ. സുരാജിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ആലുവ പൊലീസ് ക്ലബിലായിരുന്നു ചോദ്യം ചെയ്യൽ.
ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് അനൂപ് ചോദ്യം ചെയ്യലിന് ഹാജരായത്. ഉച്ചക്ക് രണ്ടിന് സുരാജുമെത്തി. ഇരുവരെയും മണിക്കൂറുകളോളം ചോദ്യം ചെയ്തു.
തിങ്കളാഴ്ച സൈബർ വിദഗ്ധൻ സായ് ശങ്കറിനെ ചോദ്യംചെയ്തിരുന്നു. ദിലീപിന്‍റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തുമെന്നറിയുന്നു. ഇവരുടെ ചോദ്യം ചെയ്യൽ പൂർത്തിയാക്കിയശേഷം ദിലീപിന്‍റെ ഭാര്യ കാവ്യാ മാധവന് ചോദ്യം ചെയ്യലിന് ഹാജരാകാൻ വീണ്ടും നോട്ടിസ് നൽകിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.