ഹൈകോടതിയിൽ ദിലീപിന് തിരിച്ചടി; മെമ്മറി കാർഡ് ചോർന്ന കേസിൽ അപ്പീൽ തള്ളി

കൊച്ചി: മെമ്മറി കാർഡ് ചോർന്ന കേസിൽ നടൻ ദിലീപിന് തിരിച്ചടി. ദിലീപിന്റെ അപ്പീൽ ഹൈകോടതി തള്ളി. അതിജീവിതക്ക് സാക്ഷിമൊഴി നൽകാൻ നിർദേശിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് ദിലീപ് അപ്പീൽ നൽകിയത്. മെമ്മറി കാര്‍ഡിലെ അനധികൃത പരിശോധനയില്‍ ജില്ലാ ജഡ്ജി തയ്യാറാക്കിയ വസ്തുതാന്വേഷണ റിപ്പോര്‍ട്ടിലെ സാക്ഷി മൊഴികളുടെ പകര്‍പ്പ് അതിജീവിതയ്ക്ക് നല്‍കരുതെന്നായിരുന്നു ദിലീപിന്‍റെ ആവശ്യം.

മൊഴിപ്പകര്‍പ്പ് നല്‍കാനുള്ള തീരുമാനത്തില്‍ തന്‍റെ എതിര്‍പ്പ് രേഖപ്പെടുത്തിയില്ലെന്നും വസ്തുതാന്വേഷണ റിപ്പോര്‍ട്ടിലെ മൊഴികള്‍ അറിയാന്‍ അവകാശമുണ്ടെന്നുമായിരുന്നു ദിലീപ് കോടതിയില്‍ വാദിച്ചത്. മൊഴി നല്‍കേണ്ടതില്ലെന്ന് പറയാന്‍ പ്രതിക്ക് അവകാശമില്ലെന്നും മൗലികാവകാശം ലംഘിക്കപ്പെട്ടതിനാലാണ് ഹൈക്കോടതിയെ സമീപിച്ചതെന്നുമാണ് അതിജീവിത ചൂണ്ടിക്കാട്ടുന്നത്.

ഹൈകോടതി നിര്‍ദേശപ്രകാരമായിരുന്നു ജില്ലാ ജഡ്ജിയുടെ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് നേരത്തേ അതിജീവിതയ്ക്ക് നല്‍കിയത്. എന്നാല്‍ റിപ്പോര്‍ട്ടിലെ സാക്ഷിമൊഴികളുടെ പകര്‍പ്പ് നല്‍കിയിരുന്നില്ല. ഇതിനെതിരെ അതിജീവിത വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയും മൊഴികളുടെ പകര്‍പ്പ് നല്‍കാന്‍ കോടതി നിര്‍ദേശിക്കുകയുമായിരുന്നു. 

Tags:    
News Summary - Dileeps appeal dismissed in memory card leak case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.