തലശ്ശേരി: സി.പി.എം വിളക്കോട് ചാക്കാട് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ഉവ്വാപള്ളിയില െ നരോത്ത് ദിലീപനെ (36) വെട്ടിെക്കാലെപ്പടുത്തിയ കേസിൽ പോപുലർ ഫ്രണ്ട് പ്രവർത്തകരായ ഒമ്പത് പ്രതികൾ കുറ്റക്കാർ. സാക്ഷികൾ തിരിച്ചറിയാതിരുന്ന ഏഴ് പ്രതികളെ കോടതി കുറ്റവിമുക്തരാക്കി.
പോപുലർ ഫ്രണ്ട് ജില്ല പ്രസിഡൻറ് മീത്തലെ പുന്നാട് വയ്യപ്പുറത്ത് മുഹമ്മദ് ബഷീർ (35), മുഴക്കുന്ന് ചാക്കാട് സ്വദേശികളായ ഷഫീന മൻസിലിൽ പി.കെ. ലത്തീഫ് (33), ഉളിയിൽ കുന്നേൽ വീട്ടിൽ യു.കെ. സിദ്ദീഖ് (33), ഹാജി റോഡിലെ ഫാത്തിമ മൻസിലിൽ യു.കെ. ഫൈസൽ (35), േവലിേക്കാത്ത് വീട്ടിൽ വി.കെ. ഉനൈസ് (40), പുതിയപുരയിൽ ഹൗസിൽ പി.പി. ഫൈസൽ (30), പായം തന്തോട് നസീമ മൻസിലിൽ തണലോട്ട് യാക്കൂബ് (39), കീഴൂർ ദാറുറഹ്മയിൽ പി.കെ. മുഹമ്മദ് ഫാറൂഖ് (45), മുഴക്കുന്ന് പാനേരി ഹൗസിൽ പാനേരി അബ്ദുൽ ഗഫൂർ (31) എന്നിവരെയാണ് തലശ്ശേരി അഡീഷനൽ ജില്ല കോടതി (മൂന്ന്) കുറ്റക്കാരായി കണ്ടെത്തിയത്. ശിക്ഷ 16ന് പ്രഖ്യാപിക്കും. 2008 ആഗസ്റ്റ് 24നാണ് േകസിനാസ്പദമായ സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.