കൊച്ചി: എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക്കിൽപ്പെട്ട രാമമംഗലം വില്ലേജിൽ ഉൾപ്പെട്ടു വരുന്ന പ്രദേശങ്ങളിലെ ഡിജിറ്റൽ സർവേ 'കേരള സർവേയും അതിരടയാളവും നിയമം ഒമ്പത് (ഒന്ന് ) പ്രകാരം പൂർത്തിയാക്കി. തയാറാക്കിയിട്ടുള്ള സർവേ റിക്കാർഡുകൾ എന്റെ ഭൂമി പോർട്ടലിലും രാമമംഗലം വില്ലേജിലെ സെൻ്റ് ജേക്കബ്‌സ് പബ്ലിക്ക് സ്കൂൾ രാമമംഗലം (സെൻ്റ് ജേക്കബ്സ് ക്നാനായ വലിയ പള്ളിക്ക് എതിർവശം) പ്രവർത്തിച്ചു വരുന്ന ഡിജിറ്റൽ സർവേ ക്യാമ്പ് ഓഫീസിലും ജനുവരി എട്ടു മുതൽ പ്രദർശിപ്പിക്കും.
ഓഫീസിൽ സജ്ജീകരിച്ചിട്ടുള്ള സംവിധാനം പ്രയോജനപ്പെടുത്തി ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ നേരിട്ട് റിക്കാർഡുകൾ പരിശോധിക്കാം. ഭൂവുടമസ്ഥർക്ക് https://entebhoomi.kerala.gov.in എന്ന പോർട്ടലിൽ സന്ദർശിച്ച് തങ്ങളുടെ ഭൂമിയുടെ രേഖകൾ ഓൺലൈനായും പരിശോധിക്കാം.
466-528, 542, 543, 570-584, 611-615, 619, 621-815 എന്നിവയാണ് മുൻ സർവേ നമ്പറുകൾ. ഒന്നു മുതൽ 79 വരെയാണ് ഡിജിറ്റൽ റീസർവെ ബ്ലോക്ക് നമ്പറുകൾ. പരിശോധനയിൽ രേഖപ്പെടുത്തിയിട്ടുള്ള റിക്കാർഡുകളിൻമേൽ പരാതി ഉണ്ടെങ്കിൽ പരസ്യം പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം എറണാകുളം (പിറവം) റീസർവേ സൂപ്രണ്ടിന് ഫോറം 160-ൽ നേരിട്ടോ "എൻ്റെ ഭൂമി" പോർട്ടൽ മുഖേന ഓൺലൈനായോ അപ്പീൽ സമർപ്പിക്കണം.
നിശ്ചിത ദിവസത്തിനകം അപ്പീൽ സമർപ്പിക്കാത്ത പക്ഷം റീസർവ്വെ റിക്കാർഡുകളിൽ രേഖപ്പെടുത്തിയിട്ടുള്ള ഉടമസ്ഥരുടെ പേരു വിവരങ്ങൾ, അതിരുകൾ, വിസ്തീർണം എന്നിവ കുറ്റമറ്റതായി പ്രഖ്യാപിച്ച് സർവേ അതിരടയാള നിയമം 13-ാം വകുപ്പനുസരിച്ചുള്ള ഫൈനൽ നോട്ടിഫിക്കേഷൻ പരസ്യപ്പെടുത്തി റിക്കാർഡുകൾ അന്തിമമാക്കുന്നതാണ്. സർവേ സമയത്ത് തർക്കമുന്നയിച്ച് സർവേ അതിരടയാള നിയമം 10-ാം വകുപ്പ് 2-ാം ഉപവകുപ്പ് പ്രകാരം തീരുമാനം അറിയിച്ചിട്ടുള്ള ഭൂവുടമസ്ഥർക്ക് ഈ അറിയിപ്പ് ബാധകമായിരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.