Posted On
date_range Updated On
date_range നടിക്കൊപ്പം യാത്ര: ജയിൽ ഡി.െഎ.ജിക്ക് താക്കീത്
തിരുവനന്തപുരം: നടിക്കൊപ്പം ഒൗദ്യോഗിക കാറിൽ യാത്ര ചെയ്ത സംഭവത്തിൽ ജയിൽ ഡി.െഎ.ജിക്ക് താക്കീത്. ജയിൽ ദിനാഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്യാൻ അതിഥിയായ സീരിയൽ-ചലച്ചിത്ര നടിയെയും കൊണ്ട് ഒൗദ്യോഗിക വാഹനത്തിൽ പത്തനംതിട്ടയിലേക്ക് പോയെന്ന സംഭവത്തിലാണ് ജയിൽ ഡി.െഎ.ജി ബി. പ്രദീപിനെ ജയിൽ മേധാവി ആർ. ശ്രീലേഖ താക്കീത് ചെയ്തത്. സംഭവെത്തക്കുറിച്ച് അന്വേഷിച്ച ജയിൽ െഎ.ജി എച്ച്. ഗോപകുമാറിെൻറ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി.
കാറിൽ നടിയുടെ പിതാവും ഒപ്പമുണ്ടായിരുെന്നന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ശിക്ഷ താക്കീതിൽ ഒതുക്കിയത്. എന്നാൽ ഒൗദ്യോഗിക വാഹനം ദുരുപയോഗം ചെയ്തതിനാണ് താക്കീത്. ഇനി ഒൗദ്യോഗിക വാഹനം ദുരുപയോഗം ചെയ്താൽ കർശന നടപടിയുണ്ടാകുമെന്നും മെമ്മോയിൽ വ്യക്തമാക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.