അഷറഫ്

ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

ചെങ്ങമനാട് (എറണാകുളം): ഗവ:ആശുപത്രിക്കവലക്ക് സമീപം ബൈക്കുകൾ കൂട്ടിമുട്ടി പരുക്കേറ്റ് അവശനിലയിൽ ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. ആലങ്ങാട് ചിറയൻകര റേഷൻകടക്ക് സമീപം പുളിക്കത്തറ വീട്ടിൽ അഷറഫാണ് ( 65 ) മരിച്ചത്.

ചൊവ്വാഴ്ച വൈകിട്ട് 6.30നായിരുന്നു അപകടം. അഷറഫ് അടുവാശ്ശേരി ഭാഗത്ത് നിന്ന് ബൈക്കിൽ ചെങ്ങമനാട് ഭാഗത്തേക്ക് വരുമ്പോൾ പിന്നിൽ വന്ന ബൈക്കിടിച്ചായിരുന്നു അപകടം. റോഡിൽ തലതല്ലിവീണ അഷറഫിനെ അവശനിലയിൽ ആസ്റ്റർ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

വ്യാഴാഴ്ച മരണം സ്ഥിരീകരിച്ചു. ഭാര്യ: അരീപ്പാടം വളയക്കുന്നിൽ കുടുംബാംഗം സുഹ്റ. മക്കൾ: നിസാം, നസീമ. മരുമകൻ: മുജീബ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ കടൂപ്പാടം ജുമാമസ്ജിദ് ഖബർസ്ഥാനിൽ. ചെങ്ങമനാട് പൊലീസ് നടപടി സ്വീകരിച്ചു. 

Tags:    
News Summary - died after being treated in a bike accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.