ഡി.ജി.പി ലോക്നാഥ് ബെഹ്റ (ഫയൽ ചിത്രം)
Posted On
date_range Updated On
date_range വാഹന പരിശോധന കര്‍ശനമാക്കാന്‍ ഡി.ജി.പിയുടെ നിർദേശം
തിരുവനന്തപുരം: കേരളത്തില്‍ വാഹന പരിശോധന കര്‍ശനമാക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ല പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്കി. ലോക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഗതാഗതത്തിരക്ക് വര്‍ധിക്കുകയും റോഡപകടങ്ങള്‍ കൂടുകയും ചെയ്ത സാഹചര്യത്തിലാണ് നിര്‍ദേശം.
ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ഉപയോഗിക്കാത്തവര്‍ക്കും അമിതവേഗത്തിലും മറ്റുള്ളവര്‍ക്ക് അപകടം ഉണ്ടാകുന്ന തരത്തിലും വാഹനം ഓടിക്കുന്നവര്‍ക്കുമെതിരെ കര്‍ശനനടപടി ഉണ്ടാകും. മാസ്ക് ധരിക്കാത്തവര്‍ക്കെതിരെയും നടപടി സ്വീകരിക്കും. നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനും ദിനംപ്രതി റിപ്പോര്‍ട്ട് ശേഖരിക്കുന്നതിനും ട്രാഫിക് വിഭാഗം ഐ.ജിയെ ചുമതലപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.