തിയറ്റർ ഉടമയുടെ അറസ്റ്റ്: ഉന്നത ഉദ്യോഗസ്ഥർക്ക് ഡി.ജി.പിയുടെ ശാസന 

തിരുവനന്തപുരം: എടപ്പാൾ പീഡനവുമായി ബന്ധപ്പെട്ട് തിയറ്റർ ഉടമയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് ഡി.ജി.പിയുടെ ശാസന. തൃശൂർ റേഞ്ച് ഐ.ജിയെയും മലപ്പുറം എസ്.പിയെയും ഡി.ജി.പി അതൃപ്തി അറിയിച്ചു. സംഭവത്തെക്കുറിച്ച് ഇരുവരോടും റിപ്പോർട്ട് സമർപ്പിക്കാനും ഡി.ജി.പി ആവശ്യപ്പെട്ടു.

അതേസമയം, സംഭവത്തിൽ പൊലീസ് സേനക്കുള്ളിലും അതൃപ്തി പുകയുന്നുണ്ട്. ചങ്ങരംകുളം പൊലീസിന്‍റെ നടപടിയിലുള്ള അതൃപ്തി പോലീസ് അസോസിയേഷനുകൾ മുഖ്യമന്ത്രിയുടെ ഓഫീസിനെയും ഡി.ജി.പിയെയും അറിയിച്ചതായാണ് വിവരം. പൊലീസിനെ സഹായിക്കുന്ന ജനങ്ങളുടെ മനസ് വ്രണപ്പെടുത്തുന്ന നടപടിയാണ് തിയറ്റർ ഉടമയുടെ അറസ്റ്റോടെ ഉണ്ടായിരിക്കുന്നതെന്ന വിമർശനവും സേനക്കുള്ളിൽ നിന്നും ഉയർന്നിട്ടുണ്ട്. 

അതിനിടെ, തിയറ്റർ ഉടമയെ അറസ്റ് ചെയ്ത നടപടിക്കെതിരെ ഹൈകോടതിയെ സമീപിക്കുമെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫ്യുയോക്. പോലീസിന്‍റെ വീഴ്ച മറച്ചു വെക്കാനാണ് തിയേറ്റർ ഉടമയെ അറസ്റ്റ് ചെയ്തത്. ഇത് ന്യായികരിക്കാൻ ആകില്ലെന്നും ഭാരവാഹികൾ പറഞ്ഞു.

Tags:    
News Summary - DGP Called Range IG and Edappal theater Owner Arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.