സംസ്കാര ശുശ്രൂഷക്ക്​ അനുവദിക്കുന്നില്ലെന്ന്​; കോലഞ്ചേരി മലങ്കര പള്ളിയിൽ പ്രതിഷേധം

കോലഞ്ചേരി: പഴന്തോട്ടം മലങ്കര പള്ളിയിൽ യാക്കോബായ വിശ്വാസികളുടെ പ്രതിഷേധം. മൃതദേഹം അടക്കം ചെയ്യാൻ യാക്കോബായ വിശ്വാസ പ്രകാരം അനുവദിക്കുന്നില്ലെന്നാരോപിച്ചാണ് പ്രതിഷേധം.

മലങ്കര സഭാ കേസിൽ സുപ്രീം കോടതി വിധി നടപ്പായ പള്ളികളിലെ തൽസ്ഥിതി പഴന്തോട്ടത്തും തുടരാൻ ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചിരുന്നു.

ഇതനുസരിച്ച് ഇന്നത്തെ സംസ്കാര ശുശ്രൂഷകൾ യാക്കോബായ ആചാരപ്രകാരം പള്ളിയിൽ നടക്കില്ല. ഇതാണ് പ്രതിഷേധത്തിനിടയാക്കിയത്​.

Tags:    
News Summary - devotees protest in kolancheri malankara curch -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.