Posted On
date_range Updated On
date_range അക്രമത്തിന് ആഹ്വാനം ചെയ്യുന്ന ശബ്ദസന്ദേശം പുറത്തു വിട്ട് ദേവസ്വം മന്ത്രി
പത്തനംതിട്ട: ശബരിമലയിൽ കലാപമുണ്ടാക്കാൻ ബോധപൂർവ ശ്രമം നടക്കുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ബി.ജെ.പി കലാപത്തിന് ആഹ്വാനം െചയ്യുകയാണെന്നും മന്ത്രി ആരോപിച്ചു.
കലാപത്തിന് ആഹ്വാനം െചയ്തുകൊണ്ടുള്ള ശബ്ദസന്ദേശം മന്ത്രി പുറത്തു വിട്ടു. പ്രവർത്തകർ ഭക്തരുടെ വേഷത്തിൽ എത്തണമെന്ന് സന്ദേശത്തിൽ ആവശ്യപ്പെടുന്നുണ്ട്. ആർ.എസ്.എസ് നേതാവിേൻറതാണ് ശബ്ദമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിൽ നിരന്തരം കള്ളം പ്രചരിപ്പിച്ച് ഗീബൽസിയൻ നയം നടപ്പിലാക്കുകയാണ് ബി.െജ.പി ചെയ്യുന്നത്. നിലക്കലും പമ്പയും കടന്ന് സന്നിധാനത്തേക്ക് ആളെ അയച്ച് അവിടെയും പ്രശ്നങ്ങളുണ്ടാക്കാനുള്ള ശ്രമം ഗൗരവതരമാണ്. മാധ്യമപ്രവർത്തകർക്കു നേരെ വ്യാപകമായ ആക്രമണം അഴിച്ചുവിടാനുള്ള ആഹ്വാനമാണ് ബി.ജെ.പി നടത്തുന്നതെന്നും കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.