ദേവലോകം ഇരട്ടക്കൊലക്കേസ്​: പ്രതിയെ വെറുതെ വിട്ടു

കൊച്ചി: ദേവലോകം ഇരട്ടക്കൊലക്കേസിലെ പ്രതിയെ ഹൈകോടതി വെറുതെ വിട്ടു. കാസർകോട് അഡീ. സെഷൻസ് കോടതി വിധിച്ച ഇരട് ട ജീവപര്യന്തം തടവും ഒന്നരലക്ഷം രൂപ പിഴയും റദ്ദാക്കിയാണ്​ ബംഗളൂരു ഷിമോഗ സാഗർ സ്വദേശി ഇമാം ഹുസൈ​നെ​ (57) ജസ്​റ്റിസ ്​ എ.എം. ഷെഫീഖ്​, ജസ്​റ്റിസ്​ അശോക്​ മേനോൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ ​െവറുതെവിട്ടത്​.

1993 ഒക്ടോബർ ഒമ ്പതിന് കാസർകോട് പെർള ദേവലോകത്ത് ശ്രീകൃഷ്‌ണ ഭട്ട് (45), ഭാര്യ ശ്രീമതി ഭട്ട് (35) എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ് രതിയാണ്​ ഇമാം ഹുസൈൻ. പറമ്പിലെ നിധിയെടുത്തുനൽകാൻ പൂജ നടത്താനെത്തിയ ഇയാൾ ഭട്ടിനെയും ഭാര്യയെയും കൊന്ന് സ്വർണവും പണവും തട്ടിയെടുത്തെന്നാണ് കേസ്. 19 വർഷത്തിനുശേഷം 2012 ഏപ്രിൽ 20നാണ് ഇമാം ഹുസൈൻ പിടിയിലായത്.

ദമ്പതികൾക്ക് പ്രസാദമായി നൽകിയ വെള്ളത്തിൽ ഹുസൈൻ ഉറക്കഗുളിക ചേർത്തിരുന്നു. തുടർന്ന് തെങ്ങിൻതൈ നടാൻ പറമ്പിലൊരുക്കിയ കുഴിയിൽ ഇറങ്ങിയിരുന്ന്​ പ്രാർഥിക്കാൻ ഭട്ടിനോട് ഇയാൾ ആവശ്യപ്പെട്ടു. തുടർന്ന്​ ഭട്ടിനെ മൺവെട്ടി കൊണ്ട് അടിച്ചുവീഴ്ത്തി കൊലപ്പെടുത്തി. അബോധാവസ്ഥയിലായിരുന്ന ഭാര്യയെ പീഡിപ്പിച്ച്​ കൊലപ്പെടുത്തിയശേഷം പണവും സ്വർണവും കവർന്നെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. സ്കൂൾ വിദ്യാർഥികളായ മൂന്ന്​ മക്കളും സംഭവം നടക്കുമ്പോൾ വീട്ടിലെ മറ്റൊരു മുറിയിൽ ഉറങ്ങുകയായിരുന്നു. പ്രതി പൂജക്കായി ഭട്ടി​​െൻറ വീട്ടിൽ മുമ്പ്​ വന്നിട്ടുണ്ടെന്ന സാക്ഷിമൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിലാണ്​ ഇരട്ട ജീവപര്യന്തവും പിഴയും ശിക്ഷ വിധിച്ചത്​.
അതേസമയം, പ്രതിയാണ്​ കൊല നടത്തിയത്​ എന്ന്​ തെളിയിക്കാൻ ​പ്രോസിക്യൂഷന്​ കഴിഞ്ഞി​ട്ടില്ലെന്ന്​ ഡിവിഷൻ ബെഞ്ച്​ ചൂണ്ടിക്കാട്ടി. കവർച്ച ചെയ്ത സ്വർണവും പണവും കൊലക്ക്​ ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. ഭട്ടി​​െൻറ വീടിനുസമീപം പ്രതിയെ കാറിൽ കൊണ്ടുവിട്ടെന്ന ടാക്സി ഡ്രൈവറുടെ മൊഴിപ്രകാരം സംഭവ ദിവസം പ്രതിയുടെ സാന്നിധ്യം പ്രദേശത്തുണ്ടായിരുന്നതിന് തെളിവുണ്ടെങ്കിലും ഇയാളാണ് കൊല നടത്തിയതെന്ന് സംശയാതീതമായി തെളിയിക്കാനായിട്ടില്ല. സംഭവസ്​ഥലത്തുനിന്ന്​ കണ്ടെടുത്ത കുപ്പിയിൽ പ്രതിയുടെ വിരലടയാളമുണ്ടെന്ന തെളിവ്​ കൊലക്കുറ്റം ചുമത്താൻ മതിയായതല്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. തുടർന്ന്​ സംശയത്തി​​െൻറ ആനുകൂല്യം നൽകി പ്രതിയെ വെറുതെ വിടുകയായിരുന്നു.

ഹുസൈൻ കാറിൽ കയറുമ്പോൾ അയാളുടെ ബാഗിനുള്ളിൽ ജീവനുള്ള പൂവൻകോഴി ഉണ്ടായിരുന്നെന്ന മൊഴി ടാക്സി ഡ്രൈവർ നൽകിയിരുന്നു. സംഭവ​ശേഷം ഈ കോഴിയെ ഭട്ടി​​െൻറ വീട്ടിൽനിന്ന് ജീവനോടെ കണ്ടെത്തിയിരുന്നു. കോഴിയെ പൂജക്കുവേണ്ടി പ്രതി കൊണ്ടുവന്നതാണെന്നായിരുന്നു പൊലീസ്​ നിഗമനം. തുടർന്ന്​ കോഴിയും കേസിലെ സാക്ഷിപ്പട്ടികയിൽ ഇടംപിടിച്ചു. പിന്നീട് ബോവിക്കാനം സ്​റ്റേഷനിൽ വളർത്തിയ കോഴി മൂന്നു മാസത്തിനുശേഷം ചത്തു. ഇൗ കോഴിയുമായി ബന്ധ​പ്പെട്ട മൊഴിയും കാര്യങ്ങളും കേസിൽ കൊലക്കുറ്റം ചുമത്താൻ മതിയായതല്ലെന്നാണ്​ ഉത്തരവിൽ പറയുന്നത്​.

Tags:    
News Summary - devalokam murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.