Posted On
date_range Updated On
date_range ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ കെ.എസ്. പ്രവീൺകുമാർ നിര്യാതനായി
കോഴിക്കോട്: ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ കീഴ്പ്പയൂർ കണ്ണമ്പത്ത് കണ്ടി പ്രവീൺ കുമാർ (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധൻ പുലർച്ചെ 1.15 നാണ് മരണം. കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, പാലക്കാട്, കൊച്ചി എന്നിവിടങ്ങളിൽ ജോലി ചെയ്തു. നിലവിൽ തൃശൂർ യൂണിറ്റിലാണ്. ജി വി രാജ സ്പോർട്ട്സ് ഫോട്ടോഗ്രാഫി ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട് .
അച്ഛൻ പരേതനായ കുഞ്ഞിക്കണ്ണൻ മാസ്റ്റർ . അമ്മ : സുപ്രഭ ടീച്ചർ ( മേപ്പയൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ്) ഭാര്യ: ഡോ. രത്നകുമാരി (ഡിഎംഒ ഹോമിയോപ്പതി) . മക്കൾ : പാർവ്വതി (എം ബി ബി എസ് വിദ്യാർഥിനി, റഷ്യ) അശ്വതി ( പ്ലസ് ടു വിദ്യാർഥിനി)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.