പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളുമായി ചർച്ച നടത്തി തൃണമൂൽ കോൺഗ്രസ് നേതാക്കളായ ഡെറക് ഒബ്രയാനും മഹുവ മൊയ്ത്രയും

ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് രാജ്യ സഭ അംഗം ഡെറക് ഒബ്രയാനും ലോക് സഭ എം.പി മഹുവ മൊയ്ത്രയും രണ്ട് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലേക്കെത്തി. നിലവിൽ പാർട്ടി കൺവീനറും മുൻ എം.എൽ.എയുമായ പി.വി അൻവറുമായി ചർച്ച നടത്തിയ ശേഷം ഇന്ത്യൻ യുനിയൻ മുസ്‌ലിം ലീഗ് നേതാവായ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളെ വീട്ടിൽ പോയി സന്ദർശിച്ചു. സന്ദർശനം തികച്ചും സൗഹൃദ ബന്ധത്തിലാണെന്നും രാഷ്ട്രീയപരമായ കാര്യങ്ങൾ സംസാരിച്ചിട്ടില്ലെന്നും സാദിഖ് അലി തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.

തൃണമൂൽ കോൺഗ്രസ്സും ഇന്ത്യ മുന്നണിയുടെ ഭാഗമാണ്. ഇലക്ഷൻ അടുക്കുന്ന സാഹചര്യത്തിൽ സഖ്യം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യം മാത്രമെ തൽക്കാലം ഒള്ളൂ. ഇക്കാര്യത്തിൽ യു.ഡി.എഫിൽ ചർച്ച നടത്തി തുടർനടപടികൾ തീരുമാനിക്കുമെന്നും തങ്ങൾ അറിയിച്ചു. മനോഹരമായൊരു സന്ദർശനമായിരുന്നെന്നും പാർട്ടിയുടെ ഭാവി കാര്യങ്ങളെ കുറിച്ച് കൂടുതൽ സംസാരിക്കാനുണ്ടെന്നും ഡെറക് ഒബ്രിയൻ മാധ്യമങ്ങളോടെ പറഞ്ഞു. നേതാക്കൾക്ക് ഐ.യു.എം.എല്ലിനെ കുറിച്ച് അറിയാമെന്നും പാർലമെൻ്റിലെ മുസ്ലീം ലീഗിൻ്റെ എം.പിമാരുമായി സൗഹൃദത്തിലാണെന്നും അൻവർ കൂട്ടിച്ചേർത്തു.

ഡെറക് ഒബ്രയാനും മഹുവ മൊയ്ത്രയും വെള്ളിയാഴ്ച രാത്രിയോടെ കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയതെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അൻവർ അറിയിച്ചത്. മഞ്ചേരി മണ്ഡലം സന്ദർശിക്കുമെന്നും പാർട്ടി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന വന്യമൃഗ ശല്യം ഉൾപ്പെടെയുള്ള പ്രധാന വിഷയങ്ങൾ ചർച്ച ചെയ്ത് പാർലിമെന്റിൽ ഉന്നയിക്കുമെന്നും നേതാക്കൾ അറിയിച്ചു.

നിലമ്പൂരിലെ എൽ.ഡി.എഫ് സ്വതന്ത്ര എം.എൽ.എ ആയിരുന്ന പി.വി. അൻവർ ഈ അടുത്താണ് തന്റെ രാജി സമർപ്പിച്ചത്. ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും ഐക്യജനാധിപത്യ മുന്നണിക്ക് (യു.ഡി.എഫ്) പിന്തുണ നൽകുന്നതായും അൻവർ അറിയിച്ചു.

Tags:    
News Summary - Trinamool Congress leaders Derek O'Brien and Mahua Moitra held talks with Panakkad Sadiq Ali Shihab.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.