ക്ഷേത്ര പരിസരത്തെ ഷൂട്ടിങ് സംഘ്​പരിവാറുകാർ തടഞ്ഞു; ​അഞ്ചു പേർ അറസ്​റ്റിൽ

ശ്രീ​കൃ​ഷ്ണ​പു​രം (പാ​ല​ക്കാ​ട്): ക​ട​മ്പ​ഴി​പ്പു​റം വാ​യി​ല്യാം​കു​ന്ന് ഭ​ഗ​വ​തി ക്ഷേ​ത്ര​പ​രി​സ​ര​ത്ത് ന​ട​ന്ന സി​നി​മ ഷൂ​ട്ടി​ങ് ബി.​ജെ.​പി, ഹി​ന്ദു​ െഎ​ക്യ​വേ​ദി പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു. ക്ഷേ​ത്ര​ത്തി​െൻറ പ​വി​ത്ര​ത​ക്ക്​ ഭം​ഗം വ​രു​ത്തു​ന്ന രീ​തി​യി​ലാ​ണ്​ സി​നി​മ ചി​ത്രീ​ക​ര​ണ​മെ​ന്നാ​രോ​പി​ച്ചാ​ണ് 15ഒാ​ളം വ​രു​ന്ന പ്ര​വ​ർ​ത്ത​ക​ർ ചി​ത്രീ​ക​ര​ണം ത​ട​സ്സ​പ്പെ​ടു​ത്തി​യ​ത്. ശ​നി​യാ​ഴ്​​ച രാ​വി​ലെ പ​ത്തോ​ടെ​യാ​ണ്​ സം​ഭ​വം. തുടർന്ന്​ അഞ്ചു പേരെ ശ്രീ​കൃ​ഷ്ണ​പു​രം പൊ​ലീ​സ് അറസ്​റ്റ്​ ചെയ്​തു. കമ്പഴിപ്പുറം സ്വദേശികളായ ശ്രീജിത്ത്​, സുബ്രഹ്​മണ്യൻ, ബാബു, സച്ചിദാനന്ദൻ, ശബരീഷ്​ എന്നിവരാണ്​ അറസ്​റ്റിലായത്​. ആ​ഷി​ക്, ഷി​നു, സ​ൽ​മാ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് സം​വി​ധാ​നം ചെ​യ്യു​ന്ന 'നീ​യാം ന​ദി' സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​മാ​ണ്​ ത​ട​സ്സ​പ്പെ​ടു​ത്തി​യ​ത്.

ഇ​വ​ർ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ശി​പ്പി​ച്ച​താ​യും അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ക്ഷേ​ത്ര​ഭൂ​മി​യി​ൽ ഷൂ​ട്ടി​ങ് അ​നു​മ​തി​ക്കാ​യി സി​നി​മ പ്ര​വ​ർ​ത്ത​ക​ർ ഏ​പ്രി​ൽ മൂ​ന്നി​ന്​ ദേ​വ​സ്വം ബോ​ർ​ഡി​​ന്​ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. ഏ​പ്രി​ൽ ഏ​ഴു​മു​ത​ൽ 12 വ​രെ ചി​ത്രീ​ക​ര​ണം ന​ട​ത്താ​ൻ ക്ഷേ​ത്ര പ​രി​സ​രം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു അ​പേ​ക്ഷ.

ശ​നി​യാ​ഴ്​​ച രാ​വി​ലെ പ​ത്തി​ന്​ ഷൂ​ട്ടി​ങ്ങാ​രം​ഭി​ക്കാ​ൻ ബോ​ർ​ഡ്​ വാ​ക്കാ​ൽ അ​നു​മ​തി ന​ൽ​കി​യി​രു​ന്ന​ത്രെ. ഫീ​സ​ട​ച്ച​ശേ​ഷം 11ന്​​ ​രേ​ഖാ​മൂ​ല​മു​ള്ള അ​നു​മ​തി ന​ൽ​കാ​മെ​ന്നും അ​ധി​കൃ​ത​ർ ഉ​റ​പ്പ്​ ന​ൽ​കി​യി​രു​ന്ന​താ​യി സി​നി​മ പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു. ഒ​രു ഷോ​ട്ട്​ മാ​ത്ര​മാ​ണ്​ എ​ടു​ത്ത​ത്. ഇ​തി​നി​ടെ​യാ​ണ്​ സ​മീ​പ​ത്തെ ചി​ല​ർ സം​ഘ​ടി​ച്ചെ​ത്തി ചോ​ദ്യം ചെ​യ്​​ത​ത്. ഷൂ​ട്ടി​ങ്ങെ​ന്ന വ്യാ​ജേ​ന വ​ർ​ഗീ​യ നീ​ക്ക​ങ്ങ​ളാ​ണ് ക്ഷേ​ത്ര​പ​രി​സ​ര​ത്ത്​ അ​ര​ങ്ങേ​റി​യ​തെ​ന്ന്​ ഹി​ന്ദു ഐ​ക്യ​വേ​ദി, ബി.​ജെ.​പി നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു സി​നി​മ, ക്ഷേ​ത്ര​ത്തി​ൽ ചി​ത്രീ​ക​രി​ക്കാ​ൻ മൗ​നാ​നു​വാ​ദം ന​ൽ​കി​യ ദേ​വ​സ്വം ബോ​ർ​ഡി​നെ​തി​രെ ​പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ബി.​ജെ.​പി, ഹി​ന്ദു ​െഎ​ക്യ​വേ​ദി നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ദേ​വ​സ്വം ബോ​ർ​ഡ്​ സി​നി​മ ചി​ത്രീ​ക​ര​ണ​ത്തി​നു​ള്ള അ​പേ​ക്ഷ ത​ള്ളി.

Tags:    
News Summary - Depicts love between two religions; The Sangh Parivar stopped the shooting of the film

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.