സത്യപ്രതിജ്ഞക്ക് ശേഷം സെക്രട്ടേറിയറ്റിലെ നോർത്ത് ബ്ലോക്കിലെ ഓഫീസിൽ വന്നിറങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയൻ (photo: ബിമൽ തമ്പി)

ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തു; വീണക്ക് വനിതാ ശിശുക്ഷേമം, ആർ. ബിന്ദുവിന് സാമൂഹിക നീതി എന്നിവ കൂടി

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറിലെ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി. ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുത്തു. വി. അബ്ദുറഹ്മാന് സ്പോർട്സ്, വഖഫ് വകുപ്പുകൾക്കൊപ്പം റെയിൽവേയും കൂടി നൽകി.

ആരോഗ്യ മന്ത്രി വീണ ജോർജിന് വനിതാ ശിശുക്ഷേമവും പ്രഫ. ആർ. ബിന്ദുവിന് ഉന്നത വിദ്യാഭ്യാസത്തിന്‍റെ കൂടെ സാമൂഹിക നീതി വകുപ്പിന്‍റെ അധിക ചുമതല കൂടി നൽകി. റവന്യൂ വകുപ്പിനൊപ്പം ഭവന നിർമാണവും കെ. രാജന് നൽകിയപ്പോൾ, സജി ചെറിയാന് യുവജനകാര്യം കൂടി അധികമായി നൽകി.

ഒന്നാം പിണറായി സർക്കാറിന്‍റെ കാലത്ത് മന്ത്രി കെ.ടി. ജലീൽ ചുമതല വഹിച്ചിരുന്ന ന്യൂനപക്ഷ ക്ഷേമ വകുപ്പ് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. 

ഇത്തവണ വി. അബ്ദുറഹ്മാന് ഈ വകുപ്പുകൾ ലഭിച്ചെന്നാണ് ആദ്യം വാർത്തകൾ വന്നത്. എന്നാൽ, മുഖ്യമന്ത്രി തന്നെ വകുപ്പ് ഏറ്റെടുക്കുകയായിരുന്നു.

സാമൂഹ്യനീതി വകുപ്പ് കഴിഞ്ഞ മന്ത്രിസഭയിൽ ആരോഗ്യം കൈകാര്യം ചെയ്ത കെ.കെ. ശൈലജയാണ് വഹിച്ചിരുന്നത്. ഇത്തവണ ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്യുന്ന വീണ ജോർജിന് പകരം ആർ. ബിന്ദുവിനാണ് ഈ വകുപ്പ് നൽകിയിരിക്കുന്നത്.

പ്രധാന വകുപ്പുകളുടെ വിഭജനം

പി​ണ​റാ​യി വി​ജ​യ​ൻ

പൊ​തു​ഭ​ര​ണം, ആ​ഭ്യ​ന്ത​രം, വി​ജി​ല​ൻ​സ്, ന്യൂ​ന​പ​ക്ഷ ക്ഷേ​മം, പ്ര​വാ​സി​കാ​ര്യം, െഎ.​ടി, പ​രി​സ്ഥി​തി

എം.​വി. ഗോ​വി​ന്ദ​ൻ

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണം, എ​ക്​​സൈ​സ്​

കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ

ധ​ന​കാ​ര്യം

പി. ​രാ​ജീ​വ്​

വ്യ​വ​സാ​യം, നി​യ​മം

വീ​ണ ജോ​ർ​ജ്​

ആ​രോ​ഗ്യം, വനിതാ ശിശുക്ഷേമം

കെ. ​രാ​ധാ​കൃ​ഷ്​​ണ​ൻ

ദേ​വ​സ്വം, പാ​ർ​​ല​മെന്‍ററി കാ​ര്യം, പി​ന്നാ​ക്ക​ക്ഷേ​മം

ആ​ർ. ബി​ന്ദു

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം, സാമൂഹിക നീതി

വി. ​ശി​വ​ൻ​കു​ട്ടി

പൊ​തു​ വി​ദ്യാ​ഭ്യാ​സം, തൊ​ഴി​ൽ

പി.​എ. മു​ഹ​മ്മ​ദ്​ റി​യാ​സ്​

പൊ​തു​മ​രാ​മ​ത്ത്, ടൂ​റി​സം

സ​ജി ചെ​റി​യാ​ൻ

സാം​സ്​​കാ​രി​കം, ഫി​ഷ​റീ​സ്, യു​വ​ജ​ന​ക്ഷേ​മം

വി.​എ​ൻ. വാ​സ​വ​ൻ

സ​ഹ​ക​ര​ണം, ര​ജി​സ്​​ട്രേ​ഷ​ൻ

വി. ​അ​ബ്​​ദു റ​ഹ്​​മാ​ൻ

സ്​​പോ​ർ​ട്​​സ്, വഖഫ്, ഹജ്ജ്, റെയിൽവേ

കെ. ​രാ​ജ​ൻ

റ​വ​ന്യൂ, ഭവന നിർമാണം

പി. ​പ്ര​സാ​ദ്

കൃ​ഷി

ജെ. ​ചി​ഞ്ചു​റാ​ണി

ക്ഷീ​ര​വി​ക​സ​നം, മൃ​ഗ​സം​ര​ക്ഷ​ണം

ജി.​ആ​ർ. അ​നി​ൽ

ഭ​ക്ഷ്യ, സി​വി​ൽ സ​പ്ലൈ​സ്, ലീ​ഗ​ൽ മെ​ട്രോ​ള​ജി

റോ​ഷി അ​ഗ​സ്​​റ്റി​ൻ

ജ​ല​വി​ഭ​വം

കെ. ​കൃ​ഷ്​​ണ​ൻ​കു​ട്ടി

വൈ​ദ്യു​തി

എ.​കെ. ശ​ശീ​ന്ദ്ര​ൻ

വ​നം

ആ​ൻ​റ​ണി രാ​ജു

ഗ​താ​ഗ​തം

അ​ഹ​മ്മ​ദ്​ ദേ​വ​ർ​കോ​വി​ൽ

തു​റ​മു​ഖം, ആ​ർ​ക്കൈ​വ്​​സ്, മ്യൂ​സി​യം



Tags:    
News Summary - Department division completed; The Kerala Chief Minister took over the welfare of minorities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.