ഡെങ്കിപ്പനി ബാധിച്ച് മരണം

വെട്ടത്തൂർ (മലപ്പുറം): ഡെങ്കിപ്പനി ബാധിച്ച്​​ ആദിവാസി വയോധിക മരിച്ചു. മണ്ണാർമല ചീനിക്കപ്പാറ ആദിവാസി കോളനിയിലെ മുതിർന്ന അംഗം മാതിയാണ്​ (75) മരിച്ചത്.

അവശനിലയിലായതിനെ തുടർന്ന്​ കഴിഞ്ഞ വെള്ളിയാഴ്​ച ഇവരെ വാർഡ്​ മെംബർ, ആശ വർക്കർ, പ്രാഥമികാരോഗ്യ കേ​ന്ദ്രം ജീവനക്കാർ എന്നിവരുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണയിലെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന്​ ചൊവ്വാഴ്​ച മഞ്ചേരി മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക്​ മാറ്റി ചികിത്സ തുടർന്നെങ്കിലും നില വഷളായി. വ്യാഴാഴ്​ച ഉച്ചക്ക്​ 12ഓടെ മരിക്കുകയായിരുന്നു.

ഡെങ്കിപ്പനി കൂടാതെ കരളിനെയടക്കം ബാധിച്ച മറ്റു ഗുരുതര രോഗങ്ങൾ പരിശോധനയിൽ കണ്ടെത്തിയിരുന്നെന്ന് മെഡിക്കൽ വിഭാഗം അറിയിച്ചു. വെട്ടത്തൂർ ഗ്രാമപഞ്ചായത്ത്​ പരിധിയിൽ ഒരു മാസത്തിനിടെ രണ്ട്​ പേരാണ്​ ഡെങ്കിപ്പനി ബാധിച്ച്​ മരിച്ചത്​. വെട്ടത്തൂർ കാരയിലെ സാജൻ എന്ന യുവാവ്​​ ജൂൺ 24ന്​ മരിച്ചിരുന്നു​.

മാതിയുടെ മൃതദേഹം ചീനിക്കപ്പാറ ആദിവാസി ഉൗരിന്​ സമീപം വൈകീട്ട്​ ആറ്​ മണിയോടെ സംസ്കരിച്ചു. പരേതനായ കണ്ണനാണ്​ ഭർത്താവ്​. മകൾ: ലക്ഷ്​മി. 

Tags:    
News Summary - /kerala/dengue-fever-death-in-malappuram-823909

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.