പോപുലർ ഫ്രണ്ടിനെ അനുകൂലിച്ച് പ്രകടനം; ഇടുക്കിയിൽ ഏഴു പേർക്കെതിരെ കേസ്

നെടുങ്കണ്ടം: കേന്ദ്ര സർക്കാർ നിരോധിച്ച പോപുലർ ഫ്രണ്ടിനെ അനുകൂലിച്ച് പ്രകടനം നടത്തിയവർക്കെതിരെ കേസ്. ഇടുക്കി ബാലൻപിള്ള സിറ്റിയിലാണ് ഇന്നലെ പ്രകടനം നടന്നത്. ഏഴു പേർക്കെതിരെ നെടുങ്കണ്ടം പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്.

പോപുലർ ഫ്രണ്ടിന് അഭിവാദ്യം അർപ്പിച്ചും ആർ.എസ്.എസിനെ തെരുവിൽ നേരിടുമെന്നും മുദ്രാവാക്യം വിളിച്ചായിരുന്നു പ്രകടനം. പോപുലർ ഫ്രണ്ടിന്‍റെ രാഷ്ട്രീയ പാർട്ടിയായ എസ്.ഡി.പി.ഐയുടെ പ്രവർത്തകർ പ്രകടനം നടത്തിയതെന്നാണ് ആദ്യം പ്രചരിച്ചത്. എന്നാൽ, ഇക്കാര്യം എസ്.ഡി.പി.ഐ നിഷേധിച്ചിരുന്നു.

രാജ്യത്ത് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ)യുടെ പ്രവർത്തനം നിരോധിച്ചുള്ള വിജ്ഞാപനം ബുധനാഴ്ച രാവിലെയാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയത്. അഞ്ച് വർഷത്തേക്കാണ് സംഘടനക്ക് നിരോധനം ഏർപ്പെടുത്തിയത്.

റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ (ആർ.ഐ.എഫ്), കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സി.എഫ്.ഐ), ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ (എ.ഐ.ഐ.സി), നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യുമൻ റൈറ്റ്സ് ഓർഗനൈസേഷൻ (എൻ.സി.എച്ച്.ആർ.ഒ), നാഷനൽ വുമൻസ് ഫ്രണ്ട് , ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റിഹാബ് ഫൗണ്ടേഷൻ, കേരള എന്നീ പോപുലർ ഫ്രണ്ടിന്‍റെ എട്ട് അനുബന്ധ സംഘടനകൾക്കും നിരോധനം ബാധകമാക്കിയിട്ടുണ്ട്.

Tags:    
News Summary - demonstration in favor of the Popular Front; Case against seven people in Idukki

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.