ന്യൂഡൽഹി: ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഡൽഹിയിൽ നിന്നും 200ലധികം കിലോമീറ്റർ കാൽനടയായി യാത്രചെയ്ത യുവാവിന് ദാരുണാന്ത്യം. ഡൽഹിയിൽനിന്നും മധ്യപ്രദേശിലേക്ക് നടന്ന രൺവീർ സിങ് എന്ന 38 കാരനാണ് 200 കിലോമീറ്റർ പിന്നിട്ടപ് പോൾ വഴിയിൽ കുഴഞ്ഞുവീണ് മരിച്ചത്.
ഇയാൾ ഡൽഹിയിൽ ഡെലിവറി ഏജൻറായി ജോലി ചെയ്യുകയായിരുന്നു. കോവിഡ് പടരുന ്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി 21 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ സ്വന്തം സംസ്ഥാനത്തേക്ക് മടങ്ങാൻ മറ്റു വഴിയില്ലാതായി.
മധ്യപ്രദേശിലെ മൊറീന ജില്ലയിലാണ് രൺവീർ സിങ്ങിൻെറ ഗ്രാമം. രാജ്യ തലസ്ഥാനത്തുനിന്നും 326 കി.മീ ദൂരം. ഭക്ഷണമോ വെള്ളമോ ഇല്ലാതെയായിരുന്നു നടത്തം. ഉത്തർപ്രദേശിലെ ആഗ്രയിലെത്തിയപ്പോൾ അവിടത്തെ ചായക്കടക്കാരൻ നൽകിയ ചായയും ബിസ്ക്കറ്റും മാത്രമായിരുന്നു ദിവസങ്ങൾക്ക് ശേഷമുള്ള ഭക്ഷണം. വീട്ടിലെത്താൻ 80 കിലോ മീറ്റർ കൂടി താണ്ടിയാൽ മതിയായിരുന്നു. എന്നാൽ അതിനുമുന്നേ രൺവീർ സിങ്ങിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
ഡൽഹിയിൽനിന്നും ആയിരങ്ങളാണ് കിലോമീറ്ററുകൾ താണ്ടി സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങുന്നത്.
കൈകുഞ്ഞുങ്ങളും സ്ത്രീകളടക്കമുള്ളവരാണ് നൂറിലേറെ കിലോമീറ്റർ കാൽനടയായി സഞ്ചരിക്കുന്നത്.
യു.പി സർക്കാർ ഇവർക്ക് നാട്ടിലേക്ക് മടങ്ങാൻ ബസുകൾ അയച്ചിരുന്നു. എന്നാൽ ഇതുവരെ പൂർണമായും അവ നടപ്പിലായിട്ടില്ല. ബസുകൾക്കായി രാത്രി ഏറെ വൈകിയും ആനന്ദ് വിഹാർ ബസ് സ്റ്റോപ്പിൽ നൂറുകണക്കിന് ജനങ്ങൾ തടിച്ചുകൂടിയിരുന്നു. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം കൂട്ടം കൂടി നിൽക്കാതെ സാമൂഹ്യ അകലം പാലിക്കണമെന്ന നിർദേശങ്ങൾ എല്ലാം അപ്രസക്തമാകുന്ന തരത്തിലാണ് ഇവിടത്തെ സംഭവങ്ങൾ.
LATEST VIDEO
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.