തിരുവനന്തപുരം: ശമ്പള വിതരണം വൈകുന്നതിനെതിരെ കെ.എസ്.ആർ.ടി.സിയിൽ തൊഴിലാളി യൂനിയനുകളുടെ സംയുക്ത പ്രതിഷേധം ഇന്ന് മുതൽ. സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി എന്നിവ ചേർന്നാണ് പ്രതിഷേധ ധർണ നടത്തുന്നത്. കെ.എസ്.ആർ.ടി.സി തിരുവനന്തപുരം ചീഫ് ഓഫിസിന് മുന്നിൽ രാവിലെ പത്തരക്കാണ് സമരം തുടങ്ങുക. ഇതിന് ശേഷം തുടർസമരങ്ങളും ആസൂത്രണം ചെയ്യും. തമ്പാനൂര്‍ സെന്‍ട്രല്‍ ഡിപ്പോക്ക് മുമ്പിൽ ബി.ജെ.പി അനുകൂല സംഘടന ബി.എം.എസിന്‍റെ നേതൃത്വത്തില്‍ 12 മണിക്കൂര്‍ പട്ടിണി സമരവും ഇന്ന് നടക്കുന്നുണ്ട്.
മാര്‍ച്ചിലെ ശമ്പളത്തിന്‍റെ ആദ്യ ഗഡു മാത്രമാണ് ഇതുവരെ ജീവനക്കാര്‍ക്ക് ലഭിച്ചത്. വിഷുവിന് മുമ്പ് രണ്ടാം ഗഡു ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത് കിട്ടാതിരുന്നതാണ് സംയുക്ത പ്രതിഷേധത്തിലേക്ക് നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.