സനൂപ്്, സുഭീന്ദ്രൻ
കൊച്ചി: പരസ്യസംവിധായകനെ ആക്രമിച്ച് ഒന്നര ലക്ഷം രൂപയുടെ കാമറയും മൊബൈൽ ഫോണും 15,000 രൂപയും കവർന്ന സംഭവത്തിൽ പ്രതികളെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ സ്വദേശി സനൂപ്(34), ചേർത്തല പെരുമ്പളം സ്വദേശി സുഭീന്ദ്രൻ (25) എന്നിവരാണ് പിടിയിലായത്. നോർത്ത് പൊലീസ് സ്റ്റേഷന് സമീപത്താണ് ആക്രമണവും കവർച്ചയും നടന്നത്.
സി.സി ടി.വി കാമറകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ, പ്രതികൾ പരാതിക്കാരനെ കവർച്ച ചെയ്ത് കടന്നുകളയാൻ ഉപയോഗിച്ച കാറിെൻറ നമ്പർ ലഭിച്ചിരുന്നു.
തുടർഅന്വേഷണത്തിൽ വൈറ്റിലയിലെ വാടകവീട്ടിൽനിന്നാണ് പ്രതികളെ പിടികൂടിയത്. വിവിധ സ്ഥലങ്ങളിൽ വിൽപന നടത്തിയ കാമറയും മൊബൈൽ ഫോണും കണ്ടെടുത്തു. എറണാകുളം ടൗൺ നോർത്ത് എസ്.ഐ വി.ബി. അനസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എൻ.ആർ. രമേശൻ, വിനീത്, അജിലേഷ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.