പ്രതി രാജേഷ്
Posted On
date_range Updated On
date_range കെ.എസ്.ആർ.ടി.സി ബസിന്റെ ഗ്ലാസ് എറിഞ്ഞ് പൊട്ടിച്ച പ്രതി റിമാൻഡിൽ
നെടുമങ്ങാട്: കെ.എസ്.ആർ.ടി.സി ബസിന്റെ ഗ്ലാസ് എറിഞ്ഞ് പൊട്ടിച്ച പ്രതി റിമാൻഡിൽ. ആനാട് കൊല്ല കുളപ്പള്ളി കിഴക്കുംകര വീട്ടിൽ സുനി എന്നു വിളിക്കുന്ന രാജേഷി (38) നെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 12ന് നെടുമങ്ങാട് നിന്നും ആറ്റിങ്ങലിലേക്ക് നിറയെ യാത്രക്കാരുമായി പോയ കെ.എസ്.ആർ.ടി.സി ബസിന്റെ പുറകിലെ ഗ്ലാസ് പഴകുറ്റി ഭാഗത്തു വച്ച് കല്ലുകൊണ്ട് എറിഞ്ഞു തകർക്കുകയായിരുന്നു. കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറുടെ പരാതിയിൽ പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
നെടുമങ്ങാട് പൊലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാറും എസ്.ഐ സുനിൽ ഗോപിയും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.