സമസ്തയെ അപകീർത്തിപ്പെടുത്തിയാൽ ചെറുക്കും -എസ്.കെ.എസ്.എസ്.എഫ്

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയേയും നേതാക്കളേയും അപകീർത്തിപ്പെടുത്താനുള്ള നീക്കം ശക്തമായി ചെറുത്തു തോൽപ്പിക്കുമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ്. വാഫി, വഫിയ്യ സംവിധാനങ്ങളുമായി ബന്ധപ്പെട്ടു സമസ്ത മുശാവറയുടെ എല്ലാ തീരുമാനങ്ങൾക്കും യോഗം പൂർണ പിന്തുണ പ്രഖ്യാപിച്ചു.

കേരളീയ സമൂഹത്തിൽ സമസ്തക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യതയെ നശിപ്പിക്കാൻ ചില കേന്ദ്രങ്ങൾ ബോധപൂർവ്വം ശ്രമിക്കുന്നുണ്ട്. അത് തിരിച്ചറിയാനും വേണ്ട വിധം പ്രതിരോധിക്കാനും സംഘടനക്ക് കഴിയും. ഇക്കാര്യം സംഘടനാ പ്രവർത്തകർ തിരിച്ചറിയുകയും ജാഗ്രത പാലിക്കുകയും വേണം. സമസ്തക്കെതിരെ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങളിൽ ആരും വഞ്ചിതരാവരുതെന്നും യോഗം അഭ്യർത്ഥിച്ചു.

ഹാശിർ അലി ശിഹാബ് തങ്ങൾ പാണക്കാട് അധ്യക്ഷത വഹിച്ചു. ഫഖ്റുദ്ധീൻ തങ്ങൾ കണ്ണന്തളി, സത്താർ പന്തലൂർ, ഒ. പി. എം അശ്റഫ് കുറ്റിക്കടവ്, ശഹീർ അൻവരി പുറങ്ങ്,ശമീർ ഫൈസി ഒടമല,സി. ടി അബ്ദുൽ ജലീൽ പട്ടർകുളം,നാസിഹ് മുസ്ലിയാർ ലക്ഷദ്വീപ്, മുബശ്ശിർ തങ്ങൾ ജമലുല്ലൈലി,മുജീബ് റഹ്മാൻ അൻസ്വരി നീലഗിരി, നൂറുദ്ധീൻ ഫൈസി മുണ്ടുപാറ,മുഹ്യുദ്ധീൻ കുട്ടി യമാനി പന്തിപ്പോയിൽ, അനീസ് ഫൈസി മാവണ്ടിയൂർ, ഫാറൂഖ് ഫൈസി മണിമൂളി,അലി വാണിമേൽ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഇൻ ചാർജ് ആശിഖ് കുഴിപ്പുറം സ്വാഗതവും വർക്കിംഗ് സെക്രട്ടറി അയ്യൂബ് മുട്ടിൽ നന്ദിയും പറഞ്ഞു.

Tags:    
News Summary - Defamation of Samasta will be resisted -SKSSF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.