Posted On
date_range Updated On
date_range ഡിസംബർ ആറ്: ഐ.എൻ.എൽ ഫാഷിസ്റ്റ് വിരുദ്ധദിനമായി ആചരിക്കും
കോഴിക്കോട്: ബാബരി ധ്വംസനത്തിന് 30 വർഷം തികയുന്ന ഡിസംബർ ആറിന് ഫാഷിസ്റ്റ് വിരുദ്ധ ദിനമായി ആചരിക്കാൻ ഐ.എൻ.എൽ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
'ബാബരി ധ്വംസനം മറവിക്ക് വിട്ടുകൊടുത്തുകൂടാ' എന്ന മുദ്രാവാക്യമുയർത്തി ജില്ല, മണ്ഡലം, പ്രാദേശിക തലങ്ങളിൽ ഫാഷിസ്റ്റ് വിരുദ്ധ കൂട്ടായ്മകളും മതേതര സംഗമങ്ങളും സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.
പ്രസിഡന്റ് അഹമ്മദ് ദേവർകോവിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ സ്വാഗതവും എം.എ. ലത്തീഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.